
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ – ഡൊമിനിക് അരുൺ ചിത്രം “ലോക” യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി എത്തും. രണ്ടാം ഭാഗത്തിൻ്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. ചിത്രത്തിൻ്റെ നിർമ്മാതാവ് ആയ ദുൽഖർ സൽമാനും രണ്ടാം ഭാഗത്തിൽ അതിഥി താരമായി ഉണ്ടാകും. ലോകയിൽ ടോവിനോ, ദുൽഖർ, സണ്ണി വെയ്ൻ തുടങ്ങി അതിഥി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ചാത്തൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിലെ ടോവിനോ കഥാപാത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ നായകനും വില്ലനും ടോവിനോ ആണെന്നാണ് സൂചന. 5 ഭാഗങ്ങൾ ഉള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ലോക ചാപ്റ്റർ വൺ, ചന്ദ്ര. നസ്ലൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, വിജയ രാഘവൻ, നിഷാന്ത് സാഗർ എന്നിവരും ലോകയുടെ താരനിരയിൽ ഉണ്ട്. വേഫെറർ ഫിലിംസ് നിർമ്മിച്ച ചിത്രം ഇപ്പൊൾ 280 കോടി ആഗോള കളക്ഷൻ നേടി കുതിക്കുകയാണ്.