കേരളത്തിലെ മുഴുവൻ വിതരണക്കാരേയും മുട്ട് കുത്തിച്ചു ലിസ്റ്റിൻ സ്റ്റീഫന്റെ വിജയം

Advertisement

കഴിഞ്ഞ മാസം ആണ് മാജിക് ഫ്രെയിംസ് എന്ന സിനിമ നിർമ്മാണ- വിതരണ ബാനറിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ എന്ന പ്രമുഖ നിർമ്മാതാവിന്റെ ചിത്രങ്ങളെ ബാൻ ചെയ്തു കൊണ്ട് നിർമ്മാതാക്കളുടേയും വിതരണക്കാരുടെയും സംഘടന നോട്ടീസ് പുറത്തു വിട്ടത്. അന്യഭാഷാ ചിത്രങ്ങൾക്ക് കേരളത്തിൽ റിലീസ് നിയന്ത്രണം നിലനിൽക്കെ ബിഗിൽ എന്ന വിജയ് ചിത്രം വിതരണത്തിന് എടുത്ത ലിസ്റ്റിൻ സ്റ്റീഫൻ, 125 സ്ക്രീൻസിനു പകരം മൂന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ബിഗിൽ റിലീസ് ചെയ്തത്. അന്യ ഭാഷ ചിത്രങ്ങൾക്ക് കേരളത്തിൽ 125 സ്ക്രീൻസ് മാത്രമേ കൊടുക്കാവൂ എന്ന് നിർമ്മാതാക്കളുടേയും വിതരണക്കാരുടെയും സംഘടന തീരുമാനം എടുത്തിരുന്നു. അതിനെ മറികടന്നു കൊണ്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ ബിഗിൽ 300 ൽ പരം തീയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌ എന്നതാണ് അദ്ദേഹത്തിനെതിരെ ആക്ഷൻ എടുക്കാൻ കാരണം ആയതു.

എന്നാൽ അവരുടെ വിലക്ക് മറികടന്നു കൊണ്ട് തന്നെ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ആസിഫ് അലി ചിത്രമായ കെട്ട്യോളാണെന്റെ മാലാഖ കേരളത്തിൽ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായവും ബോക്സ് ഓഫിസ് വിജയവും നേടിയെടുക്കുകയും ചെയ്തു. വിലക്കിനെ അതിജീവിച്ചു സീല് വെച്ച പോസ്റ്ററുകൾ സ്വന്തം പണിക്കാരെ ഉപയോഗിച്ച് കേരളം മുഴുവൻ പതിപ്പിച്ച ലിസ്റ്റിൻ, ബിഗിൽ നേടിയ വമ്പൻ വിജയത്തിന് ശേഷം ഇപ്പോൾ ആസിഫ് അലി നായകനായ മലയാള ചിത്രത്തിലൂടേയും വിജയം ആവർത്തിച്ചത് വിതരണക്കാരെ അമ്പരപ്പിച്ചിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ- പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രം ഈ ക്രിസ്മസിന് റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. ഏതായാലും വിലക്കിനെയെല്ലാം അതിജീവിച്ചു വിജയം നേടിയ ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധാകേന്ദ്രം ആയി മാറിയിരിക്കുന്നത്. നിശ്ചയദാർഢ്യവും സിനിമയോടുള്ള സ്നേഹവും ചേർത്ത് വെച്ച് ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമ്മാതാവ് മുന്നോട്ടു പോകുമ്പോൾ വിലക്കിന്റെ ചങ്ങലകൾ എല്ലാം അദ്ദേഹത്തിന്റെ മുന്നിൽ പൊട്ടി വീഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close