ഓണത്തിന് ടെലിവിഷനിൽ എത്തുന്ന പുതിയ ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ

Advertisement

കോവിഡ് പ്രതിസന്ധി മൂലം ഇത്തവണയും ഓണത്തിന് തീയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ സിനിമാ പ്രേമികൾക്കായി സിനിമയുടെ വിരുന്നു ഒരുക്കുന്നത് വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകളും ടെലിവിഷൻ ചാനലുകളും ആണ്. ഇത്തവണ ഓണത്തിന് മലയാളത്തിലെ പ്രമുഖ വിനോദ് ചാനലുകളിൽ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നു കഴിഞ്ഞു. അതേതൊക്കെയാണ് എന്ന വിവരമാണ് ഇപ്പോൾ ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്.

ഏഷ്യാനെറ്റ്

Advertisement

‘പൊന്നോണ പൂപ്പൊലി’ എന്ന പേരിലാണ് ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളുടെ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഏഴ് ചിത്രങ്ങളാണ് വിവിധ ഓണദിനങ്ങളിലായിഅവർ എത്തിക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ദൃശ്യം 2 , മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പൊളിറ്റിക്കൽ ഡ്രാമ വൺ, ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ ടീമിന്റെ ജോജി, തൃഷ നായികയായ തമിഴ് ചിത്രം പരമപാദം വിളയാട്ടു, ആര്യ നായകനായ തമിഴ് ചിത്രം ടെഡി, കുഞ്ചാക്കോ ബോബൻ- ജോജു ജോർജ്- മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട്, മമ്മൂട്ടി- മഞ്ജു വാര്യർ ടീമിന്റെ ദി പ്രീസ്റ്റ് എന്നിവയാണ് ആ ഏഴു ചിത്രങ്ങൾ.

സൂര്യ മൂവീസ്

സൂര്യ നായകനായ തമിഴ് ചിത്രം സൂററായ് പോട്രൂ, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ, ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കാരണവർ, സ്പൈഡർ മാൻ, ഡാർവിന്റെ പരിണാമം,  കാറ്റ്, കൊച്ചി ടു കോടമ്പാക്കം, പേടിത്തൊണ്ടൻ, സ്പൈഡർ മാൻ 2 , അയാൾ ഞാനല്ല, ഇടി, കൊന്തയും പൂണൂലും, എന്റെ സിനിമ, അമേസിംഗ് സ്പൈഡർ മാൻ 2 , ഹണിബീ 2 , ഇതിഹാസ, സൂത്രക്കാരൻ, ലാസ്റ്റ് സപ്പർ, ഹൈഡ് & സീക്ക്
സ്പൈഡർ മാൻ: ഫാർ ഫ്രം ഹോം, ബ്രേക്കിംഗ് ന്യൂസ് ലൈവ്, ഒരു സിനിമാക്കാരൻ , സത്യം പറഞ്ഞാ വിശ്വസിക്കുവോ, ലാവണ്ടർ എന്നിവ ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ സംപ്രേക്ഷണം ചെയ്യും.

അമൃത ടിവി

സേഫ്, ഫിനാൻസ്, ഗാർഡിയൻ, ഒടിയൻ, കെയർ ഫുൾ, യുവം , എടക്കാട് ബറ്റാലിയൻ, വാനം കൊട്ടട്ടും എന്നിവയാണ് അമൃത് ടിവിയുടെ ഓണ ചിത്രങ്ങൾ.

സീ കേരളം

കർക്കിടക പൗർണ്ണമി, ഇൻസ്പെക്ടർ ദയ, ചതുർമുഖം, മഹർഷി, സുപ്രീം, എന്നിവയാണ് സീ കേരളത്തിന്റെ ഓണച്ചിത്രങ്ങൾ.

മഴവിൽ മനോരമ

18 അവേഴ്സ് , അനുഗ്രഹീതൻ ആന്റണി, സാറാസ്, നാം, ലക്ഷ്മി, മാസ്റ്റർപീസ്, കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നിവയാണ് ഓണം പ്രമാണിച്ചു മഴവിൽ മനോരമ നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ചിത്രങ്ങൾ

Advertisement

Copyright © 2017 onlookersmedia.

Press ESC to close