തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിമാരിലൊരാളാണ് മീന. ബാല താരമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ഈ നടി പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ സൂപ്പർ നായികയായി തിളങ്ങി. രജനികാന്ത്, കമൽ ഹാസൻ, മോഹൻലാൽ, ചിരഞ്ജീവി, വിജയ്, നാഗാർജുന, മമ്മൂട്ടി, വെങ്കിടേഷ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തിട്ടുള്ള മീന മലയാള സിനിമാ പ്രേമികളുടേയും പ്രീയപ്പെട്ട താരമാണ്. 1982 ഇൽ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ബാല താരമായി അരങ്ങേറിയ മീന മലയാളത്തിൽ എത്തുന്നത് ബാലതാരമായി തന്നെയാണ്. 1984 ഇൽ റിലീസ് ചെയ്ത ഒരു കൊച്ചു കഥ ആരോടും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികാ വേഷത്തിൽ അരങ്ങേറിയ മീന കൂടുതലും തിളങ്ങിയത് മോഹൻലാലിൻറെ നായികയായി ആണ്. വർണ്ണപകിട്ടു, ഫ്രണ്ട്‌സ്, ഒളിമ്പ്യൻ അന്തോണി ആദം, കുസൃതി കുറുപ്പ്, ഡ്രീംസ്, രാക്ഷസ രാജാവ്, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണു താരം, ചന്ദ്രോത്സവം, ദൃശ്യം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയാണ് മീനയുടെ പ്രധാന മലയാള ചിത്രങ്ങൾ. ഇപ്പോൾ മീനയുടെ മകളും ബാല താരമായി സിനിമയിൽ അഭിനയിക്കുന്നുണ്ട്.