മലയാള സിനിമയ്ക്ക് എന്നെങ്കിലും ഓസ്കാർ ലഭിക്കുമെങ്കിൽ അത് ലിജോ ജോസ് പെല്ലിശ്ശേരിയിലൂടെ ആയിരിക്കും: ടി.കെ രാജീവ് കുമാർ

Advertisement

ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാൾ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. കേരളത്തിന് അകത്തും പുറത്തും ഏറെ പ്രശസ്തനായ ലിജോ ആമേൻ, അങ്കമാലി ഡയറീസ്, ഈ മാ യൗ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ വരെ ശ്രദ്ധ നേടിയെടുത്ത സംവിധായകൻ ആണ്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ ടി.കെ രാജീവ് കുമാർ ആണ്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം പറയുന്നത് മലയാള സിനിമയിലേക്ക് എന്നെങ്കിലും ഓസ്കാർ അവാർഡ് എത്തിച്ചേർന്നാൽ അത് കൊണ്ട് വരുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആയിരിക്കും എന്നാണ്.

അത്ര മികവുറ്റ സംവിധായകൻ ആണ് ലിജോ എന്നു ടി കെ രാജീവ് കുമാർ പറയുന്നു. ലിജോയുടെ ദൃശ്യ ഭാഷയും ആവിഷ്കാര ശൈലിയും ദൃശ്യബോധവും എല്ലാം ലോക നിലവാരത്തിൽ ഉള്ളതു ആണെന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമക്ക് ലോക സിനിമയുടെ മുന്നിൽ അഭിമാനത്തോടെ കാഴ്ച്ച വെക്കാവുന്ന സംവിധായകൻ ആണ് ലിജോ എന്നാണ് ടി കെ രാജീവ് കുമാർ പറയുന്നത്. ലിജോയിൽ നിന്നു ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കാം എന്നും സർഗ സിദ്ധിയും അഭിരുചിയും ഉള്ള സംവിധായകരുടെ കൂട്ടത്തിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം എന്നും ടി കെ രാജീവ് കുമാർ സൂചിപ്പിക്കുന്നു. ഇപ്പോൾ ജെല്ലിക്കെട്ട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിൽ ആണ് ലിജോ ജോസ് പെല്ലിശ്ശേരി. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close