ആഷിക് അബുവിന്റെ ചലച്ചിത്ര കൂട്ടായ്മയിൽ താൻ ഭാഗമല്ല; വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി

Advertisement

ഏതാനും ദിവസം മുൻപാണ് മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്ര കൂട്ടായ്മ ഉടലെടുക്കുന്ന വിവരം പുറത്ത് വന്നത്. മലയാള സിനിമയിലെ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ ആയ ഫെഫ്കയിൽ നിന്ന് രാജി വെച്ച സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപം കൊള്ളുന്നത്. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകുന്നതെന്നും വാർത്തകൾ വന്നു.

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് ഇവരുടെ ആലോചനയെന്നും തൊഴിലാളികളുടെ ശാക്തീകരണം നടപ്പിലാക്കുമെന്നും, പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും, തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുമെന്നും ഇവർ പുറത്ത് വിട്ട തുറന്ന കത്തിൽ പറയുന്നു. എന്നാലിപ്പോഴിതാ, താൻ ഈ കൂട്ടായ്മയുടെ ഭാഗമല്ല എന്ന് വെളിപ്പെടുത്തുകയാണ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

Advertisement

തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു, അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close