മലയാള സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ കെ ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോൾ പ്രായം 77 ആയിരുന്നു. മലയാള സിനിമ അന്നോളം കാണാത്ത ശൈലിയിലുള്ള ഫിലിം മേക്കിങ്. കഥാഖ്യാനം എന്നിവ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ഈ സംവിധായകന്റെ പ്രധാന ചിത്രങ്ങൾ പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നിവയാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കെ ജി ജോർജിന്റെ അവസാന ചിത്രം 1998 ഇൽ റിലീസ് ചെയ്ത ഇലവങ്കോട് ദേശമാണ്. കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി രണ്ടിലധികം പതിറ്റാണ്ടുകളാണ് അദ്ദേഹം സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചത്.
യവനിക, സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹത്തിന് കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥയും രചിച്ച കെ ജി ജോർജ്, തന്റെ കരിയറിൽ ഇരുപതോളം ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. പക്ഷാഘാതത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത് കഴിഞ്ഞ രണ്ട് മാസങ്ങളിലാണ്. ദോഹയിലുള്ള അദ്ദേഹത്തിന്റെ ഭാര്യ സൽമയും മകളും വന്നതിന് ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നതിന്റെ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടു. ഇപ്പോൾ തമ്മനത്തുള്ള മോർച്ചറിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 2016 – ൽ ജെസി ഡാനിയേൽ പുരസ്കാരം നേടിയ ദഹേഹത്തിന്റെ ആദ്യ ചിത്രമായ സ്വപ്‌നാടനം തന്നെ ദേശീയ പുരസ്‍കാരവും നേടിയെടുത്തിരുന്നു.