ഉമ്മൻ ചാണ്ടി പ്രീയപ്പെട്ട നേതാവ്; ഒരു കാര്യം ചെയ്തില്ലെന്ന വേദന എനിക്കുണ്ട്: ലാലു അലക്സ്

Advertisement

അടുത്തിടെ അന്തരിച്ച കേരളാ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ കുറിച്ച് നടൻ ലാലു അലക്സ് നടത്തിയ അനുസ്മരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എറണാകുളം പിറവത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ ലാലു അലക്സ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഉമ്മന്‍ചാണ്ടിയുമായി അടുത്തിടപെടാന്‍ തനിക്ക് അധികം അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, വീണ് കിട്ടിയ അവസരങ്ങള്‍ അമൂല്യമായ മുഹൂർത്തങ്ങളായാണ് താൻ കരുതുന്നതെന്ന് ലാലു അലക്സ് പറഞ്ഞു. തനിക്ക് ഏറ്റവും പ്രീയപ്പെട്ട രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഒരാവശ്യം വരുമ്പോൾ സമീപിക്കാനും തന്നെ സഹായിക്കുമെന്ന് തനിക്കുറപ്പുണ്ടായിരുന്നതുമായ ആളായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്നും ലാലു അലക്സ് വിശദീകരിക്കുന്നു.

ഉമ്മൻ ചാണ്ടി സാർ ഒരു സൂര്യ തേജസായിരുന്നു എന്നും അദ്ദേഹം ഒട്ടേറെ പേർക്ക് വേണ്ടി ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ താൻ അറിയുന്നത്, അദ്ദേഹം നമ്മളെ വിട്ടു പോയതിന് ശേഷമാണെന്നും ലാലു അലക്സ് പറയുന്നു. മുഖ്യമന്ത്രി ആയിരിക്കുമ്പോഴും സാധാരണക്കാരനെ പോലെ ജീവിച്ച അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങൾ മരണത്തിന് മുൻപേ തന്നെ ഏവരും അറിയേണ്ടതായിരുന്നു എന്നും ലാലു അലക്സ് എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കാര്യം വരുമ്പോൾ, തനിക്ക് വേദനയുള്ള മറ്റൊരു കാര്യവും ലാലു അലക്സ് വെളിപ്പെടുത്തി.

Advertisement

കേരളത്തിൽ ജീവിക്കുന്ന ഒരാൾ എന്ന നിലക്ക്, താൻ ഉൾപ്പെടെയുള്ളവർ, അദ്ദേഹം ചെയ്തു തന്ന നല്ല കാര്യങ്ങൾ നേരത്തെ തന്നെ തുറന്നു പറയണമായിരുന്നു എന്നും, അദ്ദേഹം ചില ആരോപണങ്ങൾക്കു വിധേയനായ സമയത്ത് അദ്ദേഹത്തിന്റെ സ്നേഹവും സഹായവും കൈപ്പറ്റിയവർ അതെല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിനത് വലിയ പിന്തുണയാവുമായിരുന്നുവെന്നും ലാലു അലക്സ് സൂചിപ്പിച്ചു. മരണത്തിന് ശേഷം അദ്ദേഹത്തെ കുറിച്ച് ഹൃദയ വേദനയോടെ പലരും പറഞ്ഞ വാക്കുകൾ, അവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നുവെന്നും ലാലു അലക്സ് കൂട്ടിച്ചേർക്കുന്നു. മരണത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ച ഉജ്ജ്വലമായ വിടവാങ്ങൽ മാത്രം മതി, ഉമ്മൻ ചാണ്ടി എന്ന മഹാപ്രതിഭ എന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കുമെന്നതിന് തെളിവായിട്ടെന്ന് കൂടി പറഞ്ഞു കൊണ്ടാണ് ലാലു അലക്സ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

vedio

https://fb.watch/m8q2KVXjZh/

Advertisement

Copyright © 2017 onlookersmedia.

Press ESC to close