മാസ്സും ക്ലാസ്സുമായി മമ്മൂട്ടി; ഒരുങ്ങുന്നത് രണ്ട് വമ്പൻ ചിത്രങ്ങൾ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടനേയും താരത്തെയും നമ്മൾ കണ്ട വർഷമായിരുന്നു 2022. അതിനുള്ള അംഗീകാരമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. 2023 ഇൽ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകരും സിനിമാ പ്രേമികളും. ഏതായാലും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറായി കൊണ്ടിരിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് അതിൽ ആദ്യം എത്തുക. മമ്മൂട്ടി- ജ്യോതിക ടീമൊന്നിച്ച ഈ ചിത്രം ഒരു ക്ലാസ് ഫാമിലി എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അതിന് ശേഷം എത്തുന്നത് നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് ആയിരിക്കും. ഒരു മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിക്കൊപ്പം വലിയ താരനിരതന്നെ ഇതിൽ അണിനിരന്നിട്ടുണ്ട്. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. ഇപ്പോൾ സൗണ്ട് മിക്സിങ് ഉൾപ്പെടെയുള്ള പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ നടന്ന് കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങളുടെ റിലീസ് തീയതിയുൾപ്പെടെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്

Advertisement
Advertisement

Press ESC to close