ഇത് കാലഘട്ടത്തിന്റെ സിനിമ; വികൃതിയെ പുകഴ്ത്തി സംവിധായകൻ ലാൽ ജോസ്..!!

Advertisement

ഇന്നലെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ വികൃതി എന്ന ചിത്രത്തിന് എങ്ങും നിന്നും പ്രശംസകൾ ഒഴുകിയെത്തുകയാണ്. നവാഗതനായ എം സി ജോസെഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെയും കഥാപാത്രത്തെയും അധികരിച്ചു അജീഷ് പി തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തെ പ്രശംസിച്ചു മുന്നോട്ടു വന്നത് മലയാളത്തിലെ മുൻനിര സംവിധായകനായ ലാൽ ജോസ് ആണ്. തനിക്കു ഒരുപാട് ഇഷ്ടമായി ഈ ചിത്രം എന്നും ഇതൊരു മനോഹരമായ ചിത്രമെന്നും ലാൽ ജോസ് പറയുന്നു.

ഇതേ കാലഘട്ടത്തിന്റെ സിനിമ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുപോലെ ചില സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത് കൊണ്ട് വൈകാരികമായി ഈ ചിത്രത്തോട് കൂടുതൽ അടുക്കാൻ തനിക്കു സാധിച്ചു എന്നും ലാൽ ജോസ് പറയുന്നു. ഇപ്പോൾ തന്റെ പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിനെ കുറിച്ചും അതുപോലെ നാലഞ്ച് വർഷങ്ങൾക്കു മുൻപ് തന്റെ ഒരു വീഡിയോ ഉപയോഗിച്ച് ചുണ്ടിന്റെ ചലനം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ കുറിച്ചും ലാൽ ജോസ് വിശദീകരിച്ചു.

Advertisement

ഇപ്പോഴത്തെ ചെറുപ്പക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വികൃതി എന്ന് പറഞ്ഞ ലാൽ ജോസ്, അന്യന്റെ സ്വകാര്യതയിലേക്കും ജീവിതത്തിലേക്കും നമ്മൾ അനാവശ്യമായി തലയിടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു എന്നും പറയുന്നു. ഒപ്പം ഇതിലെ നായികാ വേഷം ചെയ്ത വിൻസിക്കു ലഭിക്കുന്ന അഭിനന്ദനങ്ങളും ഏറെ സന്തോഷം നൽകുന്നു എന്ന് ലാൽ ജോസ് പറയുന്നു. ലാൽ ജോസ് അവതരിപ്പിച്ച നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ നടി ആണ് വിൻസി. എ ഡി ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് കട്ട് റ്റു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനെറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സുധി കോപ്പ, ജാഫർ ഇടുക്കി, പോളി വത്സൻ എന്നിവരും അഭിനയിക്കുന്നു. കേൾവി ശ്കതിയും സംസാര ശേഷിയും ഇല്ലാത്ത കഥാപാത്രം ആയി സുരാജ് അഭിനയിക്കുന്ന ഈ ആ കഥാപാത്രത്തിന്റെ ഭാര്യ ആയി എത്തുന്നത് സുരഭി ലക്ഷ്മി ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close