വേറെയൊരു നടൻ ആയിരുന്നെങ്കിൽ വൈരാഗ്യം പോലെ മനസ്സിൽ സൂക്ഷിച്ചേന്നേ: ലാൽ ജോസ്

Advertisement

മലയാള സിനിമയിൽ എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ലാൽ ജോസ്. മമ്മൂട്ടിയെ നായകനാക്കി 1998 ൽ സംവിധാനം ചെയ്ത ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തിലേക്ക് ലാൽ ജോസ് കടന്നു വരുന്നത്. ഒരുപാട് വർഷങ്ങൾ സംവിധായകൻ കമലിന്റെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ലാൽ ജോസ്. ജോൺ ബ്രിട്ടാസുമായിട്ടുള്ള ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ചു ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

മമ്മൂട്ടി ചിത്രമായ അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് ലാൽ ജോസ് തുറന്ന് പറയുകയുണ്ടായി. കമലിന്റെ സഹസംവിധായകനായാണ് ആ സമയത്ത് ലാൽ ജോസ് പ്രവർത്തിച്ചിരുന്നത്. അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി മദ്രാസിലേക്ക് മമ്മൂട്ടിയോടൊപ്പം കാറിയിൽ യാത്ര ചെയ്ത അനുഭവമെല്ലാം അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സമയത്ത് തന്റെ നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞതെന്ന് ലാൽ ജോസ് പറയുകയുണ്ടായി. ആദ്യ ചിത്രത്തിൽ ആയിരിക്കും താൻ മുഴുവനായി ഇൻവെസ്റ്റ് ചെയ്യുകയെന്നും ആദ്യ ചിത്രത്തിൽ നായകനാക്കിയില്ലെങ്കിൽ പിന്നെ ജീവിതത്തിൽ ഡേറ്റ് തരില്ല എന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞതെന്ന് ലാൽ ജോസ് വ്യക്തമാക്കി. മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി ഒരു സ്റ്റാർ ആണെന് കരുതിയിരുന്നില്ലയെന്നും ചില സ്ഥലങ്ങളിൽ തർക്കങ്ങൾ വരെ ഉണ്ടായിരുന്നു എന്നും ലാൽ ജോസ് തുറന്ന് പറയുകയായിരുന്നു. മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയിൽ തിരിച്ചും നിന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വേറെയൊരു നടൻ ആയിരുന്നെങ്കിൽ ഇതെല്ലാം മനസ്സിൽ വൈരാഗ്യമായി സൂക്ഷിച്ചേന്നെയും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളിൽ വന്നു കൈയിടുകയും ചെയ്യുമായിരുന്നു എന്ന് ലാൽ ജോസ് കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close