മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമകളാണ് ലാലിന്റെയും മകൻ ജീൻ പോൾ ലാലിന്റെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ. ഹണീ ബി, ഹായ് അയാം ടോണി, ഹണീ ബി 2, ഡ്രൈവിംഗ് ലൈസൻസ്, Tസുനാമി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മുഖ്യധാരയിൽ തിളങ്ങിനിൽക്കുന്ന ജീൻ പോൾ ലാൽ ഇപ്പോഴിതാ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. പുതിയ ചിത്രമായ Tസുനാമിയുടെ പ്രചരണാർത്ഥം റെഡ് FM ന് നൽകിയ അഭിമുഖത്തിൽ തന്റെ ചിത്രങ്ങളെക്കുറിച്ച് ഒരു പ്രേക്ഷകൻ നൽകിയ കമന്റ് വലിയ രീതിയിൽ വിഷമിപ്പിച്ചു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ലാലും പങ്കെടുത്ത അഭിമുഖത്തിൽ സോഷ്യൽ മീഡിയ വഴി വായിച്ച ഒരു കമന്റ് വലിയ രീതിയിൽ തങ്ങളെ വിഷമിപ്പിച്ചു എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ജീൻ പോൾ ലാലിന്റെ വാക്കുകളിങ്ങനെ: എന്റെ സ്ട്രഗ്ഗിൾ എക്സ്പ്രഷൻ ആണ്. അസിസ്റ്റന്റ് ഡയറക്ടർ ആയി ഞാൻ വർക്ക് ചെയ്തത് ഒരു സേഫ്റ്റിക്ക് വേണ്ടിയാണ്. ഡയറക്ടറിലേക്ക് വരുമ്പോൾ ആ സേഫ്റ്റി ഭയങ്കര ഒരു ബുദ്ധിമുട്ടാണ്. അവർ ഒരു പടം ചെയ്യുന്നു എന്തായാലും അതൊരു ഹ്യൂമർ പടം ആയിരിക്കും, ലാലിന്റെ മകൻ ഒരു സിനിമ ചെയ്യുന്നു എന്തായാലും അതിനുള്ളിൽ എന്തെങ്കിലും ഉണ്ടാകും. ഇത്തരത്തിൽ കുറെ കാര്യങ്ങളുണ്ട് അത് നല്ലതാണ് സിനിമ റിലീസ് ചെയ്യുന്നത് വരെ.
എന്റെ ആദ്യത്തെ പടം ഹിറ്റ് ആയിരുന്നു ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല, ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞു ലാലിന്റെ മകന്റെ പടം പോളിച്ചുട്ടാ. രണ്ടാമത്തെ പടം ഹായ് അയാം ടോണി ചെയ്തു. നേരെ ഫ്ലിപ്പായി പടം പൊട്ടി. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇതിന്റെ വെയിറ്റ് എന്താണെന്ന്. അപ്പോൾ തന്നെ ആളുകൾ പറഞ്ഞു തന്തയും മകനും കൂടി ഇറങ്ങിയിരിക്കുകയാണ് പടം നശിപ്പിക്കാൻ. ഇവനൊക്കെ എന്തു ഉണ്ടാക്കാൻ ഇറങ്ങിയതാണോ. അപ്പോൾ നമ്മൾ വിചാരിക്കും ഇത്രയും സാധനം ആണല്ലേ അതിന്റെ പുറകിൽ ഉണ്ടായിരുന്നതെന്ന്. വേറൊരാൾ ആയിരുന്നു ഈ പടമെടുത്ത് പൊട്ടിച്ചിരിക്കുന്നു എങ്കിൽ ആളുകൾ പറയും നല്ല മേക്കിങ് ആയിരുന്നു അല്ലെങ്കിൽ ഒരു അറ്റമന്റ് ആയിരുന്നു കേട്ടോ. എന്നൊക്ക.
ലാലിന്റെ വാക്കുകൾ ഇങ്ങനെ: ജീനിന്റെ ഹായ് അയാം ടോണി നല്ലൊരു പടം ആയിരുന്നു കേട്ടോ എന്ന ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾ അന്ന് വായിച്ച ഈ കമന്റ് ഞങ്ങളെയൊക്കെ അന്ന് മാനസികമായി എത്രത്തോളം ഉടച്ചു കളഞ്ഞിട്ടുണ്ട് എന്ന് അറിയാമോ. ആ ദിവസങ്ങളിൽ അത് ഭയങ്കരമായി വേദനിച്ചു. കാരണം കണക്ട് ചെയ്ത് പറഞ്ഞപ്പോഴാണ്. നമ്മളെ പറയും പോലെ അല്ലല്ലോ, ലാല് ഇവൻ ആര് എന്ന് ചോദിച്ചാൽ എനിക്ക് പ്രശ്നമില്ല. അപ്പനും മോനും കൂടി ഇങ്ങനെ ഒരു സംഭവം എന്ന് പറഞ്ഞപ്പോൾ ഞാൻ അതിനകത്ത് അവനെ കുഴപ്പത്തിലാക്കിയൊ എന്നൊരു ചിന്ത എനിക്ക് വരുന്നു, ഇത്രയും കാലമായിട്ട് പപ്പ കേൾക്കാത്ത ചീത്തപ്പേര് ഞാനായിട്ട് കേൾപ്പിച്ചു എന്ന അവന്റ പ്രശ്നം. ഇതൊക്കെ എഴുതി വിടുന്നവർക്ക് നിസ്സാര പരിപാടിയാണ്.