സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം… കുട്ടൻപിള്ളയുടെ ശിവരാത്രി ശ്രദ്ധേയമായി മാറുന്നു…

Advertisement

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജിൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ നായകകഥാപാത്രമായ കുട്ടൻപിള്ള എന്ന പോലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുന്നത്. ഭാര്യയും മക്കളും കൊച്ചു മക്കളും അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് കുട്ടൻപിള്ള. അദ്ദേഹത്തിൻറെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കുറച്ച് അതിഥികൾ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാൽ അവരുടെ വരവ് ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 57 വയസ്സുള്ള ഒരു കഥാപാത്രമായാണ് ചിത്രത്തിൽ സുരാജ് എത്തിയത് അതിനാൽ തന്നെ അതിനാവശ്യമായ മേക്കോവർ സുരാജ് സ്വീകരിച്ചിരുന്നു. ഒരേസമയം കർക്കശക്കാരനും ചില കാര്യങ്ങൾ പേടിയോടുകൂടി കാണുന്നവരുമാണ് കുട്ടൻപിള്ള. കഥാപാത്രം കൊണ്ടും അതിന്റെ അവതരണം കൊണ്ടും തന്നെ ഏറ്റവും മികച്ച വേഷത്തെ സുരാജ് വെഞ്ഞാറമൂട് മനോഹരമാക്കിയിരിക്കുന്നു. കുട്ടൻ പിള്ളയുടെ ചില സൂക്ഷ്മ ഭാഗങ്ങൾ വരെയും സുരാജ് വെഞ്ഞാറമൂട് അതിമനോഹരമാക്കി മാറ്റിയിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂടിനെ കൂടാതെ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തി മികവു പുലർത്തിയ ശ്രിന്ദ, ഉപ്പും മുളകിലൂടെ താരമായി മാറിയ ബൈജു സോപാനം തുടങ്ങിയവരും മികച്ച് നിന്നു. ചിത്രത്തിന്റെ അവതരണ മികവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. വളരെ സിമ്പിളായി വളരെ ആകർഷകമായ രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിൽ നിന്നും രണ്ടാം ചിത്രത്തിലേക്ക് എത്തുമ്പോൾ ജീൻ മാർക്കോസ് സംവിധാനത്തിൽ കൂടുതൽ മികവു പുലർത്തിയിട്ടുണ്ട്. സൈനോരയുടെ ഗാനങ്ങളും എല്ലാം തന്നെ ചിത്രത്തിന്റെ പശ്ചാത്തലത്തിനോട് ചേർന്ന് നിൽക്കുന്നവയായിരുന്നു. ഒരു കുടുംബകഥയായി നിൽക്കുമ്പോഴും കൗതുകമുണർത്തുന്ന ഒരു ചിത്രമായി കുട്ടൻപിള്ളയുടെ ശിവരാത്രി മാറുന്നുണ്ട്. ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close