കുഞ്ഞാലി മരക്കാർ ഇന്ത്യൻ നാവിക സേനക്കുള്ള ട്രിബ്യുട് എന്നു മോഹൻലാൽ..!

Advertisement

ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഹൻലാലിന്റെ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ്. നൂറു കോടിയോളം രൂപ മുതൽ മുടക്കിൽ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആണ്. ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമത് പ്രോജക്ട് ആയി ഒരുങ്ങുന്ന ഈ ചിത്രം ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ആന്റണിക്ക് ഒപ്പം കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ഇന്ത്യൻ നാവിക സേനക്ക് ഉള്ള ഒരു ആദരം ആണെന്ന് മോഹൻലാൽ പ്രസ് മീറ്റിൽ പറഞ്ഞു.

ഇന്ത്യൻ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവൻ ആയിരുന്നു കുഞ്ഞാലി മരക്കാർ എന്നും അദ്ദേഹത്തിന്റെ കടൽ യുദ്ധ മുറകൾ അവിശ്വസനീയമായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു. ചരിത്രത്തെ കുറിച്ചു ഒരുപാട് ഗവേഷണം നടത്തിയും ഗവേഷകരോട് സംസാരിച്ചുമാണ് ഈ ചിത്രം ഒരുക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കടലിൽ ആയിരിക്കും ഈ ചിത്രത്തിന്റെ പകുതിയോളം ചിത്രീകരിക്കുക. അതുപോലെ മൂന്നു മാസം കൊണ്ട് ഷൂട്ടിങ് തീർക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം ഈ വർഷം നവംബർ ഒന്നിന് തുടങ്ങും. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് സമയം എടുക്കുമെന്നതിനാൽ റീലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല എന്നു പ്രിയദർശൻ പറഞ്ഞു. തന്റെയും മോഹൻലാലിന്റെയും സ്വപ്ന ചിത്രമാണ് കുഞ്ഞാലി എന്നാണ് പ്രിയൻ പറഞ്ഞത്. അന്യഭാഷാ നടന്മാർ ഉൾപ്പെടെ വമ്പൻ താര നിര ആണ് ഈ ചിത്രത്തിൽ അണി നിരക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close