ശിക്കാരി ശംഭുവിനു ശേഷം വിജയം ആവർത്തിച്ചു കുഞ്ചാക്കോ ബോബൻ വീണ്ടും; കുട്ടനാടൻ മാർപാപ്പയ്ക്ക് മികച്ച തുടക്കം..

Advertisement

ഈ വർഷം ആദ്യം പുറത്തിറങ്ങി വിജയം കൈവരിച്ച കുഞ്ചാക്കോ ബോബൻ സുഗീത് ചിത്രം ശിക്കാരി ശംഭുവിനു ശേഷം മികച്ച പ്രതികരണങ്ങളും ആയി കുട്ടനാടൻ മാർപാപ്പയ്ക്ക് മികച്ച തുടക്കം. നവാഗതനായ ശ്രീജിത്ത് വിജയൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈസ്റ്റർ റിലീസ് ആയി കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ കുടുംബ ചിത്രം കുട്ടനാട്ടുകാരുടെ കഥ പറയുന്നു.

കുട്ടനാട്ടുകാരനായ ഫോട്ടോഗ്രാഫർ ജോണും ജെസ്സിയും തമ്മിലുള്ള പ്രണയം ആൺ ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഇരുവരുടെയും പ്രണയത്തിനു പിന്തുണയുമായി അമ്മ മേരിയും സുഹൃത്ത് മൊട്ടയും ഉണ്ട്. ചിത്രത്തിൽ ജോൺ ആയി കുഞ്ചാക്കോ ബോബനും ജെസ്സി ആയി അതിഥി രവിയും എത്തുമ്പോൾ ‘അമ്മ മേരി ആയി എത്തുന്നത് ശാന്തി കൃഷ്ണ ആണ്. സുഹൃത്ത് മൊട്ട എന്ന കഥാപാത്രമായി ധർമജനും മുഴുനീള വേഷത്തിൽ ചിത്രത്തിൽ ഉണ്ട്. ഇന്നസെന്റ്, സലിം കുമാർ, ഹരീഷ് കണാരൻ, സൗബിൻ, പിഷാരടി തുടങ്ങി ഒരു വാൻ നിര ഹാസ്യ താരങ്ങൾ തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Advertisement

ഹസീബ്, നൗഷാദ്, അജി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്.’ കൂത്ത് പാട്ട് ‘ എന്ന ഗാനം ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കളർഫുൾ ചിത്രം എന്ന രീതിയിൽ ചിത്രം ആവശ്യപ്പെടുന്ന കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുക്കുന്നതിൽ ഛായാഗ്രാഹകൻ ആയ അരവിന്ദ് കൃഷ്ണയും വിജയിച്ചിട്ടുണ്ട്. ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close