കുഞ്ചാക്കോ ബോബന്റെ നൂറാം ചിത്രം; ആ സൂപ്പർ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്നു..!

Advertisement

മലയാളത്തിന്റെ എവർഗ്രീൻ ചോക്ലേറ്റ് നായകനായി തിളങ്ങി നിന്നിരുന്ന കുഞ്ചാക്കോ ബോബൻ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് ഒരു നടനെന്ന നിലയിൽ നേടിയ വളർച്ച അസൂയാവഹമാണ്. തന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് പൂർണ്ണമായും മാറ്റി മറിച്ചു കൊണ്ട് ശ്കതമായ കഥാപാത്രങ്ങൾ ചെയ്തു കയ്യടി നേടി ഈ നടൻ. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു താരം എന്ന നിലയിലും മലയാള സിനിമയിൽ ഇന്ന് കുഞ്ചാക്കോ ബോബന് സ്വന്തമായ ഒരിടമുണ്ട്. ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഈ നടന് ഇന്ന് സാധിക്കുന്നു. 1997 ഇൽ ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവ് എന്ന ബമ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ നൂറു ചിത്രങ്ങൾ പൂർത്തിയാക്കുകയാണ്. തന്റെ നൂറാമത്തെ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് സൂപ്പർ ഹിറ്റ് സംവിധായകനായ മഹേഷ് നാരായണൻ ആയിരിക്കുമെന്ന് കുഞ്ചാക്കോ ബോബൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഷെബിൻ ബക്കർ നിർമ്മിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പേര് അറിയിപ്പ് എന്നാണ്. ഈ ഗംഭീര ചിത്രത്തിലെ മികച്ച കഥാപാത്രം ചെയ്യാൻ താൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നും ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു എന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചിട്ടുണ്ട്. ഒരുപിടി പ്രതീക്ഷയേറിയ ചിത്രങ്ങളാണ് ഇനി കുഞ്ചാക്കോ ബോബൻ അഭിനയിച്ചു പുറത്തു വരാനുള്ളത്. പട, ഭീമന്റെ വഴി, ഒറ്റു, ന്നാ താൻ കേസ് കൊട്, ഗർ, ആറാം പാതിരാ, നീല വെളിച്ചം, മറിയം ടൈലേഴ്സ് എന്നിവയും കുഞ്ചാക്കോ ബോബൻ അഭിനയിച്ചു ഇനി വരാനുള്ള പ്രൊജെക്ടുകൾ ആണ്. മഹേഷ് നാരായണന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു നായകൻ. സൂപ്പർ ഹിറ്റായ ആ ചിത്രത്തിൽ ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി എന്നിവരും അഭിനയിച്ചു.

Advertisement

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close