കുടുംബ പ്രേക്ഷകരുടെ മനം കവരാൻ വർണ്യത്തിലാശങ്ക ഈ വെള്ളിയാഴ്ച മുതൽ..

Advertisement

കുഞ്ചാക്കോ ബോബൻ- സിദ്ധാർഥ് ഭരതൻ ടീമിന്റെ ചിത്രം വർണ്യത്തിൽ ആശങ്ക ഈ വെള്ളിയാഴ്ച മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഇന്ന് സെൻസറിങ് കഴിഞ്ഞ ഈ ചിത്രത്തിന് ഒറ്റ കട്ട് പോലും ഇല്ലാതെ ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. യുവാക്കളുടെയും കുടുംബ പ്രേക്ഷകരുടെയും മനം ഒരുപോലെ ഈ ചിത്രം കവരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ , ആസ്വാദകരെ പൊട്ടി ചിരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒരുത്സവം തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ ഒരു പുതിയ തലമായിരിക്കും ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നും അണിയറ പ്രവർത്തകർ ഉറപ്പു തരുന്നു. സിദ്ധാർഥ് ഭരതന്റെ മൂന്നാമത്തെ ചിത്രമാണ് വർണ്യത്തിൽ ആശങ്ക.

തൃശൂർ ഗോപാൽജി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരി, ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, രചന നാരായണ കുട്ടി തുടങ്ങി ഒട്ടനവധി കലാകാരൻമാർ അണി നിരക്കുന്നു. പ്രശാന്ത് പിള്ളൈ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാൻ ആണ്.

Advertisement

ന്യൂ ജെനെറേഷൻ സിനിമകളിൽ കണ്ടു വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഇല്ലാതെ വളരെ ശുദ്ധമായ രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ശിവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഹർത്താൽ ദിനത്തിൽ തൃശൂർ നഗരത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നാണ് സൂചന. ചന്ദ്രേട്ടൻ എവിടെയാ എന്ന ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് സിദ്ധാർഥ് ഭരതൻ ഇതിനു മുൻപേ ഒരുക്കിയ ചിത്രം. നിദ്ര എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥ് ഭരതൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close