തീവണ്ടി ചെയ്യാതിരിക്കാനുള്ള കാരണം വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ..!

Advertisement

നവാഗതനായ ഫെല്ലിനി 2018 ഇൽ ഒരുക്കിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് തീവണ്ടി. ടോവിനോ തോമസ് നായകനായ ഈ ചിത്രം ഒരു ചെയിൻ സ്മോക്കർ ആയ ചെറുപ്പക്കാരന്റെ കഥയാണ് പറഞ്ഞത്. സംയുക്ത മേനോൻ ആയിരുന്നു ഇതിലെ നായികാ വേഷം ചെയ്തത്. ഫെല്ലിനി അതിനു ശേഷം ഒരുക്കുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ, ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ തീവണ്ടി എന്ന ചിത്രവും തന്റെ അടുത്താണ് ഏറ്റവും ആദ്യം വന്നത് എന്ന് വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബൻ. താൻ അന്നത് എന്തുകൊണ്ട് ചെയ്തില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തനിക്കു സിഗരറ്റ് വലിക്കുന്ന കഥാപാത്രം ആയി അഭിനയിക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് അത് ചെയ്യാത്തത് എന്നാണ് ചാക്കോച്ചൻ പറയുന്നത്.

ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ തനിക്കു കഴിയില്ല എന്ന് തോന്നി എന്നും, ജീവിതത്തിൽ സിഗരറ്റ് വലിക്കാത്ത താൻ, ചെയിൻ സ്മോക്കർ ആയി അഭിനയിച്ചാൽ ആരോഗ്യ പ്രശ്നം വരെ ഉണ്ടാവുമെന്നും ഷൂട്ടിംഗ് പോലും വിചാരിച്ച സമയത്തു തീരില്ല എന്നും താൻ അവരോട് പറഞ്ഞപ്പോഴാണ് അവർ വേറെ ആളിലേക്കു പോയത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഇപ്പോൾ താൻ ചെയ്തു തീർത്ത ഒറ്റു എന്ന ഫെല്ലിനി ചിത്രം വളരെ ആവേശകരമായ ഒരു കഥയാണ് പറയുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇതുപോലെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രവുമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്റെ അടുത്താണ് ആദ്യം എത്തിയത് എന്നും പക്ഷെ തനിക്കു അത് ഒന്നും മനസ്സിലാവാത്തത് കൊണ്ടാണ് ഒഴിവായത് എന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി. എന്നാൽ ചിത്രം കണ്ട താൻ അത്ഭുതപ്പെട്ടു പോയി എന്നും അതിനു ശേഷമാണു രതീഷ് ഒരുക്കുന്ന എന്ന താൻ കേസ് കൊട് എന്ന ചിത്രം ചെയ്യാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close