സിനിമ ചെയ്യുമ്പോൾ ബജറ്റ് 50 കോടി, 100 കോടി എന്നുപറയാനും 150 അല്ലെങ്കിൽ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും താത്പര്യമില്ല: കുഞ്ചാക്കോ ബോബൻ

Advertisement

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ എന്ന ത്രില്ലർ ആണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചു പുതിയ വർഷത്തിൽ ആദ്യം പുറത്തു വരുന്ന ചിത്രം. അഭിനയജീവിതത്തിലെ വേറിട്ട വേഷമാണ് ചിത്രത്തിലെ പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ എന്ന് ആണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. 23 വര്‍ഷങ്ങള്‍ക്കിപ്പുറവും ചോക്ലേറ്റ് നായകൻ എന്ന ഇമേജ് കൂടെ വരുന്നു എന്നത് ഒരു തരത്തിൽ സന്തോഷം പകരുന്ന കാര്യം ആണെങ്കിലും ഒരു നടനെന്ന നിലയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ തന്നിലേക്ക് എത്താൻ ചിലപ്പോഴെങ്കിലും അതൊരു തടസ്സമാകുന്നുണ്ട് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ചാക്കോച്ചനിൽ നിന്ന് ഒരു ബിഗ് ബജറ്റ് മാസ്സ് ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഈ താരം നൽകിയ ഉത്തരം ആണ് ശ്രദ്ധേയമാകുന്നത്.

ഒരു മാസ്സ് സിനിമ ചെയ്യാൻ താൻ കുറെ കൂടി മൂക്കട്ടെ എന്നും സിനിമ ചെയ്യുമ്പോൾ ബജറ്റ് 50 കോടി, 100 കോടി എന്നുപറയാനും 150 അല്ലെങ്കിൽ 200 കോടി കിട്ടി എന്ന് തള്ളുന്നതിനോടും തനിക്കു താല്പര്യം ഇല്ല എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ഒരു സിനിമയുടെ കഥ ആവശ്യപ്പെടുന്ന ചെലവില്‍ അതൊരുക്കുന്നതാണ് കാര്യം എന്നും പറഞ്ഞ കുഞ്ചാക്കോ ബോബൻ സംവിധാനം ചെയ്യുക എന്ന കാര്യം സ്വപ്നത്തിൽ പോലും ഇല്ല എന്നും കൂട്ടിച്ചേർക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആണ് കുഞ്ചാക്കോ ബോബൻ ഇത് വ്യക്തമാക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close