ഗോൾഡില്ലെങ്കിലും ഓണാഘോഷം പൊടിപൊടിക്കാൻ ഒറ്റ് എത്തുന്നു; പുതിയ റിലീസ് തീയതി എത്തി

Advertisement

ഓണാഘോഷം ഗംഭീരമാക്കാൻ തീയേറ്റേറുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം ഗോൾഡ്‌ റിലീസ് മാറ്റിയതോടെ സിനിമാ പ്രേമികൾ നിരാശയിലായിരുന്നു. എന്നാൽ ഗോൾഡിന് പകരം ഇപ്പോൾ മറ്റൊരു ചിത്രം അതേ ദിവസം പ്രേക്ഷകരുടെ മുന്നിലെത്താൻ പോവുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായി കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ടീമിന്റെ ഒറ്റ് പ്രേക്ഷകരുടെ മുന്നിലെത്തും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പേജിലൂടെയാണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടത്. ഫെല്ലിനി ടി പി സംവിധാനം ചെയ്ത ഈ ചിത്രം മലയാളം- തമിഴ് ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

സൂപ്പർ വിജയം നേടിയ തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രത്തിന് ശേഷം, ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമാണിത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്. ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ബോളിവുഡ് താരം ജാക്കി ഷറോഫ്, ഈഷ റീബ, ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലാബാൻ റാണെ, ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കർ, സംഗീതവും പശ്‌ചാത്തല സംഗീതവുമൊരുക്കിയത് അരുൾ രാജ് കെന്നഡി, എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി എന്നിവരാണ്. മാസ്സ് ആയി അരവിന്ദ് സ്വാമിയും സ്റ്റൈലിഷായി കുഞ്ചാക്കോ ബോബനുമെത്തുന്ന ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close