ചെമ്പരത്തിപ്പൂവിനെ മനസിലേറ്റി മലയാള താരങ്ങൾ; ഫീൽ ഗുഡ് റൊമാന്റിക് ചിത്രമെന്ന് കുഞ്ചാക്കോ ബോബൻ

Advertisement

ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലിയെ നായകനാക്കി നവാഗതനായ അരുൺ വൈഗയുടെ സംവിധാനമികവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ചെമ്പരത്തിപ്പൂ’. ഒരു യുവാവിന്റെ ജീവിത്തിൽ സംഭവിക്കുന്ന പ്രണയവും പ്രണയനഷ്ടവും അതിന്റെ നൈർമല്യം നഷ്ടമാകാതെ ചിത്രീകരിച്ച ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങി നിൽക്കുമെന്ന് ഉറപ്പാണ്. അത്തരത്തിൽ സിനിമാലോകത്തുള്ളവരുടെയും മനസ് കീഴടക്കുകയാണ് ഈ മനോഹരമായ പ്രണയ കാവ്യം.

ചെമ്പരത്തിപ്പൂ ഒരു ഫീൽ ഗുഡ് റൊമാന്റിക് സിനിമയാണെന്നാണ് മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയ കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയ ചാക്കോച്ചൻ തന്റെ പ്രിയ സുഹൃത്തുക്കളായ അതിഥി രവി, അജു വർഗീസ് എന്നിവരെ ചിത്രത്തിന്റെ വിജയത്തിനായി ആശംസകൾ അറിയിക്കാനും മറന്നില്ല.

Advertisement

സൗഹൃദവും പ്രണയവും മുഖ്യ വിഷയമായി പറഞ്ഞു പോകുന്ന ഈ ചിത്രത്തിൽ അഥിതി രവിയും പാർവതി അരുണുമാണ് നായികമാർ. അജു വര്‍ഗീസ് ,ധർമജൻ, സുനിൽ സുഗദ, സുധീർ കരമന, വിശാഖ് നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ചങ്കു പറിച്ചു കയ്യിൽ കൊടുത്താലും’ എന്ന ടാഗ്ലൈനിനോടൊപ്പമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സ്‌കൂളിലും ഇടവഴികളിലും കണ്ടുപരിചയിച്ച ഒരു പ്രണയത്തിന്റെ സുഗന്ധം ഈ ചിത്രത്തിൽ നിന്ന് നേടിയെടുക്കാൻ ഓരോ പ്രേക്ഷകനും കഴിയും. ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സന്തോഷ് അണിമ ആണ് . ഡ്രീംസ് സ്‌ക്രീൻസിന്റെ ബാനറിൽ ഭുവനേന്ദ്രൻ, ബോസ് എന്നിവർ ചേർന്നാണ് ‘ചെമ്പരത്തിപ്പൂ’വിന്റെ നിർമ്മാണം. മോഹൻലാലിന്റെ വിതരണക്കമ്പനിയായ മാക്സ് ലാബ് എന്റർടൈന്മെന്റ്സാണ് ചിത്രത്തിന് വമ്പൻ റിലീസൊരുക്കിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close