യൂ ട്യൂബിലെ അപൂർവ നേട്ടം സ്വന്തമാക്കി കൃഷ്ണകുമാർ കുടുംബം

Advertisement

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലനായും, സഹനടനായും, ഹാസ്യ താരവുമായി ശ്രദ്ധ നേടിയ വ്യക്തിയാണ് കൃഷ്ണ കുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ കൃഷ്ണ കുമാറിന്റെ മൂത്ത മകളായ അഹാന കൃഷ്ണ മലയാള സിനിമയിലേക്ക് കടന്നുവന്നു. ടോവിനോ ചിത്രമായ ലൂക്കയിലെ നായികയായാണ് പിന്നീട് താരം ശ്രദ്ധേയമായത്. 4 പെണ്മക്കൾ അടങ്ങുന്ന വലിയ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. 4 പേരും ഒരുമിച്ച് നൃത്ത ചുവടുകൾ വെക്കുന്ന ഒരുപാട് വിഡിയോകൾ യൂ ട്യൂബിൽ ഒരു സമയത്ത് ട്രെൻഡിങ്ങായിരുന്നു. 4 പേർക്കും ഇപ്പോൾ സ്വന്തമായി യൂ ട്യൂബ് ചാനൽ ഒക്കെയുണ്ട്. ഇപ്പോൾ യൂ ട്യൂബിൽ ആരും ഇതുവരെ സ്വന്തമാകാത്ത ഒരു അപൂർവ നേട്ടം കൃഷ്ണ കുമാർ കുടുംബം നേടിയെടുത്തിയിരിക്കുകയാണ്.

യൂ ട്യൂബിൽ നിന്ന് 4 പേർക്കും സിൽവർ ബട്ടൺ ലഭിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ സമയത്ത് ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ നവമാധ്യമങ്ങളുടെ സാധ്യത കൃഷ്ണ കുമാറിന്റെ മക്കൾ പൂർണമായും പ്രയോജനപ്പെടുത്തി എന്ന് തന്നെ പറയണം. യൂ ട്യൂബിൽ ആദ്യമായി ചാനൽ തുടങ്ങിയതും സിൽവർ ബട്ടൺ ലഭിച്ചതും അഹാനയ്ക്കായിരുന്നു. എല്ലാവരും എഡിറ്റിങ്ങ് അറിഞ്ഞിരിക്കണംമെന്നും വിഡിയോകൾ സ്വന്തമായി ചെയ്യണം എന്നൊക്കെ തനിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു എന്ന് അഹാന അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഓരോ ചാനലിനും അവരുടേതായ വ്യക്തിമുദ്ര ഉണ്ടായിരിക്കണമെന്നും അല്ലെങ്കിൽ എല്ലാ ചാനൽ ഒരേപോലെ ആകുമെന്നും അഹാന വ്യക്തമാക്കി. എന്നും വിഡിയോ ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലയെന്നും രണ്ടാഴ്ച കൂടുമ്പോൾ വിഡിയോ അപ്ലോഡ് ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്ന് അഹാന കൂട്ടിച്ചേർത്തു.

Advertisement

https://www.instagram.com/p/CE6f9mqAh2S/

Advertisement

Copyright © 2017 onlookersmedia.

Press ESC to close