
മലയാള സിനിമയുടെ റിയലിസ്റ്റിക് ചിത്രങ്ങൾ പരിശോധിച്ചാൽ ‘കമ്മട്ടിപാടം’ മുന്നിൽ തന്നെയുണ്ടാവും. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം 4 സ്റ്റേറ്റ് അവാർഡുകളാണ് ചിത്രത്തിനെ തേടിയെത്തിയത്. മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും വിനായകൻ സ്വന്തമാക്കിയിരുന്നു. സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു ‘കമ്മട്ടിപാടം’ എന്ന ചിത്രം, നാല് മണിക്കൂർ ദൈർഗ്യമുള്ള പ്രിന്റ് തീയറ്ററിൽ വീണ്ടും ഇറക്കും എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു പിന്നിട് ഡിവിഡി റീലീസായിരിക്കും എന്ന് സൂചിപ്പിക്കുകയുണ്ടായി എന്നാൽ ഇത്രെയും വർഷങ്ങൾ കഴിഞ്ഞിട്ടും ആളുകൾ ഇന്നും വെട്ടി മാറ്റാത്ത കമ്മട്ടിപാടത്തിന്റെ പ്രിന്റിനായി കാത്തിരിക്കുകയാണ്.
മലയാള സിനിമയിൽ സഹനടനായി അരങ്ങേറിയ വ്യക്തിയാണ് കൊച്ചു പ്രേമൻ. ഇന്നും സീനിയർ ആർട്ടിസ്റ്റായി മലയാള സിനിമകളിൽ ചെറിയ വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടൻപിള്ളയുടെ ശിവരാത്രിയിലാണ് താരം അവസാനമായി അഭിനയിച്ചത്. അടുത്തിടെ ഒരു ഇന്റർവ്യൂയിൽ ന്യു ജനറേഷൻ ചിത്രങ്ങളെ കുറിച് അദ്ദേഹം പറയുകയുണ്ടായി. തന്റെ കാലത്ത് കുറെയേറെ വർഷങ്ങൾ സിനിമയിൽ പ്രവർത്തിച്ച ശേഷമാണ് ഒരു അംഗീകാരം കിട്ടയിരുന്നത് എന്നും എന്നാൽ ഇന്നത്തെ തലമുറയിൽ യുവാക്കൾ ഒറ്റ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കുകയും സമൂഹം അംഗീകരിക്കുകയും ചെയ്യും എന്ന് കൊച്ചു പ്രേമൻ അഭിപ്രായപ്പെട്ടു, ന്യു ജനറേഷൻ ചിത്രങ്ങിൽ തന്റെ ഇഷ്ട ചിത്രം കമ്മട്ടിപാടമാണെന്നും ദുൽഖറിന്റെ വിനായകന്റെയും മണികണ്ഠന്റയും വേഷം മികച്ചതായിരുന്നു എന്ന് താരം അഭിപ്രായപ്പെട്ടു. മമ്മൂട്ടി മകൻ സിനിമയിൽ കോളനിയിലെ ആളുകളുമായി വളരെ നന്നായാണ് ചിത്രത്തിൽ യോജിച്ചു പോകുന്നതെന്നും മണികണ്ഠന്റെ അഭിനയം കാണുമ്പോൾ വളരെ പരിശീലനം നേടി വർഷങ്ങളായി മലയാള സിനിമയിൽ അഭിനയിക്കുന്ന നടന്റെ ഫീൽ ലഭിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള നടൻ മോഹൻലാലും യുവനടൻ ഫഹദ് ഫാസിലുമാണെന്ന് ഇന്റർവ്യൂയിൽ പറയുകയുണ്ടായി.