ശക്തമായ ചലച്ചിത്രാനുഭവം പകരാൻ കിണർ എത്തുന്നു നാളെ മുതൽ..!

Advertisement

പ്രശസ്ത സംവിധായകൻ എം എ നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രം നാളെ മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുകയാണ്. എം എ നിഷാദ് തന്നെ കഥ എഴുതിയ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്ന് ആണ് . ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വളരെ ശ്കതമായ ഒരു വിഷയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ജലക്ഷാമം ആണ് ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയം. അതുപോലെ തന്നെ ശ്കതമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത് ജയപ്രദ ആണ്. മോഹൻലാൽ നായകനായ പ്രണയം എന്ന ചിത്രത്തിന് ശേഷം ജയപ്രദ മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് കിണർ . കെണി എന്ന പേരിൽ ഈ ചിത്രം തമിഴിലും ഒരുക്കിയിട്ടുണ്ട്.

Advertisement

ഇന്ദിര എന്ന കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയപ്രദക്ക് പുറമെ രേവതി, പശുപതി, രഞ്ജി പണിക്കർ, സുനിൽ സുഗത, സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, ഭഗത് മാനുവൽ, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സോഹൻ സീനുലാൽ, സീമ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. എം ജയചന്ദ്രൻ സംഗീതം നൽകിയ കിണറിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ് ആണ്.

ഇരുപത്തിയേഴു വർഷത്തിന് ശേഷം ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസങ്ങളായ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും ഒരുമിച്ചു പാടിയ ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട്. കിണറിന്റെ ട്രെയ്‌ലറും മേൽ പറഞ്ഞ ഗാനവും മികച്ച ശ്രദ്ധ നേടി എടുത്തിരുന്നു. കേരളാ- തമിഴ് നാട് അതിർത്തി പ്രദേശത്താണ് ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close