രസിപ്പിച്ചും ചിന്തിപ്പിച്ചും ക്‌ളീഷേകളെ പൊളിച്ചടുക്കിയും ഖാലിദ് റഹ്മാൻ; ഉണ്ടക്ക് ഗംഭീര വരവേൽപ്പ്..!

Advertisement

ഖാലിദ് റഹ്മാൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ ഉണ്ട എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ട്, മികച്ച അഭിപ്രായം നേടി വിജയ കുതിപ്പ് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെറുതെ രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ മാത്രമല്ല ഉണ്ട. കൃത്യമായ ഒരു രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന, പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണ്. പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം ക്‌ളീഷേകളെ പൊളിച്ചടുക്കിയാണ് കഥ പറയുന്നത്. താരങ്ങളെ അല്ലാതെ നടന്മാരെ നമ്മുക്ക് കാണിച്ചു തരുന്ന ചിത്രം കൂടിയാണ് ഉണ്ട എന്ന് പറയാം. ഓരോ കഥാപാത്രത്തിനും കൃത്യമായ പ്രാധാന്യം കൊടുത്തു കഥ പറയുന്ന ഉണ്ട നായകനിലേക്കു മാത്രമായി ഒതുങ്ങുന്നില്ല. നായകനോളമോ നായകനെക്കാളുമോ തിളങ്ങാൻ ഉള്ള അവസരം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വിട്ടു നൽകിയാണ് സംവിധായകൻ ഖാലിദ് റഹ്മാനും രചയിതാവ് ഹർഷാദും ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഖാലിദ് റഹ്മാന്റെ മുൻചിത്രമായ അനുരാഗ കരിക്കിൻ വെള്ളവും കഥ പറയുന്ന രീതിയിൽ ഘടനാപരമായ ഒരു മാറ്റം കാണിച്ചു തന്ന ചിത്രം ആയിരുന്നു. നായക കഥാപാത്രത്തിന്റെ ആംഗിളിൽ കൂടെ മാത്രം കഥ പറയുന്ന രീതിക്കു പുറത്തു നിന്നാണ് അദ്ദേഹം തന്റെ രണ്ടു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരു താര ചിത്രം എന്ന ലേബലിൽ അല്ല ഉണ്ട ശ്രദ്ധിക്കപ്പെടുന്നത് എന്നത് അദ്ദേഹത്തിന്റെ ആ ശൈലിക്ക് ലഭിക്കുന്ന വിജയം കൂടിയാണ്. വ്യക്തമായ രാഷ്ട്രീയവും അതുപോലെ ഇപ്പോഴും നിലനിൽക്കുന്ന ജാതി വിവേചനവും ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നുണ്ട്. നായകനെ സൂപ്പർമാൻ ആക്കാതെ ഒരു സാധാരണ മനുഷ്യനാക്കി കഥ പറയുന്ന ഉണ്ട പ്രേക്ഷകരുടെ മനസ്സിൽ തൊടുന്നത് കഥ പറച്ചിലിൽ പുലർത്തുന്ന ആ ലാളിത്യം കൊണ്ട് കൂടിയാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മമ്മൂട്ടി എന്ന നടനെ കൂടി ക്‌ളീഷേകളിൽ നിന്ന് മുക്തനാക്കി അവതരിപ്പിച്ചു എന്നതിനും ഖാലിദ് റഹ്മാൻ അഭിനന്ദനം അർഹിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close