മാർവെൽ യൂണിവേഴ്‌സ് ലെവലിൽ കെ ജി എഫ് 3 ; പ്രഖ്യാപിച്ചു നിർമ്മാതാവ്..!

Advertisement

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് 2. ബ്ലോക്ക്ബസ്റ്ററായി മാറിയ ഇതിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയപ്പോൾ, രണ്ടാം ഭാഗം നേടിയത് ആയിരം കോടിക്ക് മുകളിലാണ്. ഇന്ത്യൻ സിനിമയിലെ ആയിരം കോടി ക്ലബിലെ നാലാമത്തെ മാത്രം ചിത്രമാണ് കന്നഡയിൽ നിന്നുണ്ടായ ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം. റോക്കിങ് സ്റ്റാർ യാഷ് നായകനായ ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന രണ്ടാം ഭാഗത്തിന്റെ ക്ളൈമാക്സിൽ തന്നെ അണിയറ പ്രവർത്തകർ തന്നിരുന്നു. ഇപ്പോഴിതാ അത് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് കിരാഗേന്ദുർ. ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ അദ്ദേഹമാണ് കെ ജി എഫ് നിർമ്മിച്ചത്. ഇതിന്റെ മൂന്നാം ഭാഗം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും, റിലീസ് പ്ലാൻ ചെയ്യുന്നത് 2024 ലാണെന്നും അദ്ദേഹം പറയുന്നു.

ഹിറ്റ് ചിത്രത്തിന്റെ മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോംബാലെ ഫിലിംസ് തന്നെ നിർമ്മിക്കുന്ന പ്രഭാസ് ചിത്രമായ സലാറിന്റെ തിരക്കിലാണ് ഇപ്പോൾ പ്രശാന്ത് നീൽ. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രം ഒക്ടോബര് മാസത്തോടെ പൂർത്തിയാവുമെന്നും, അതിനു ശേഷം കെ ജി എഫ് 3 ആരംഭിക്കുമെന്നും നിർമ്മാതാവ് പറയുന്നു. വ്യത്യസ്ത സിനിമകളില്‍ നിന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് മാർവെൽ ഉണ്ടാക്കിയ ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ളയൊന്നു സൃഷ്ടിക്കാനാണ് തങ്ങളുടെ പ്ലാനെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹിന്ദി വേർഷൻ മാത്രം 400 കോടിയിലധികം നേടിയ കെ ജി എഫ് 2 ഇപ്പോൾ ആഗോള കളക്ഷനായി 1200 കോടിയോളം നേടിക്കഴിഞ്ഞു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close