കെജിഎഫ് ബോളിവുഡിന് നേരേയുള്ള അണുബോംബ്; ബോളിവുഡിനെ വിമർശിച്ചു പ്രശസ്ത സംവിധായകൻ.!

Advertisement

റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ് 2 എന്ന ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് ഏകദേശം മൂന്നൂറു കോടിയോളം ഗ്രോസ് നേടി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നിലേക്ക് കുതിക്കുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ കന്നഡ ചിത്രം ആബാലവൃത്തം ജനങ്ങളെയും ത്രസിപ്പിക്കുകയാണ്. ഇപ്പോഴിതാ, കെ ജി എഫ് എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടും, ബോളിവൂഡിനേയും അവിടുത്തെ താരങ്ങളെയും വിമര്ശിച്ചു കൊണ്ടും മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ റാം ഗോപാൽ വർമ്മ. കെജിഎഫ് ബോളിവുഡിന് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. താരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമയുടെ നിര്‍മാണത്തിന് വേണ്ടിയാണ് പണം മുടക്കേണ്ടത് എന്ന് കെ ജി എഫ് കാണിച്ചു തരുന്നു എന്നും അദ്ദേഹം തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചു.

താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച നിലവാരമുള്ളതും വിജയകരവുമായ സിനിമകൾ ഉണ്ടാക്കാമെന്ന് കെ ജി എഫ് 2 തെളിയിക്കുന്നു എന്നും, റോക്കി ഭായ് മെഷീന്‍ ഗണ്ണുമായെത്തി വെടിയുതിര്‍ത്തത് പോലെ, ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളുടെ ആദ്യദിന വരുമാനത്തിന് മേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ് എന്നും റാം ഗോപാൽ വർമ്മ പറയുന്നു. കെ ജി എഫ് 2 എന്ന ചിത്രത്തിന്റെ അന്തിമ വരുമാനം ബോളിവുഡിന് നേരെ സാന്‍ഡല്‍വുഡ് അണു ബോംബ് ഇടുന്നത് പോലെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി സിനിമ മാത്രമല്ല, കെജിഎഫ് ഇറങ്ങുന്നത് വരെ തെലുങ്ക് സിനിമയും തമിഴ് സിനിമയും കന്നട സിനിമയെ ഗൗരവത്തോടെ കണ്ടിരുന്നില്ലെന്നും, അതാണ് കെ ജി എഫിലൂടെ പ്രശാന്ത് നീൽ മാറ്റി മറിച്ചത് എന്നും റാം ഗോപാൽ വർമ്മ വിശദീകരിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close