ആയിരം കോടിയുടെ തിളക്കവുമായി കെ ജി എഫ് 2; കളക്ഷൻ റിപ്പോർട്ട് ഇതാ..!

Advertisement

റോക്കിങ് സ്റ്റാർ യാഷ് നായകനായി, പ്രശാന്ത് നീൽ രചിച്ചു സംവിധാനം ചെയ്ത കെ ജി എഫ് 2 ഇപ്പോൾ ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊട്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് കെ ജി എഫ് 2. രണ്ടായിരം കോടി നേടിയ ആമിർ ഖാൻ ചിത്രം ദങ്കൽ, 1700 കോടി നേടിയ രാജമൗലി ചിത്രം ബാഹുബലി 2, 1100 കോടിക്കു മുകളിൽ നേടി പ്രദർശനം തുടരുന്ന രാജമൗലി ചിത്രം ആർ ആർ ആർ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ചിത്രങ്ങൾ. പതിനാറു ദിവസം കൊണ്ടാണ് കെ ജി എഫ് 2 ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് 780 കോടിക്കു മുകളിൽ നേടിയ ഈ ചിത്രം വിദേശത്തു നിന്നും നേടിയത് 220 കോടിയോളം ആണ്. ഇതിന്റെ ഹിന്ദി വേർഷൻ മാത്രം നാനൂറു കോടിയോളം ആണ് നേടിയത് എന്നു റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ നിന്ന് 50 കോടിക്കു മുകളിൽ നേടിയ ഈ ചിത്രം പുലി മുരുകൻ, ബാഹുബലി 2, ലുസിഫെർ എന്നിവക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന ചിത്രം കൂടിയാണ്. തമിഴ് നാട്ടിലും, ആന്ധ്രയിലും റെക്കോർഡ് കളക്ഷൻ നേടുന്ന ഈ ചിത്രം കന്നഡയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. ബോളിവുഡ് താരം സഞ്ജയ് ദത് വില്ലനായി എത്തിയ ഇതിൽ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത് ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ എന്നിവരാണ്. ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close

16:42