ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 ; അവാർഡിൽ തിളങ്ങി പൃഥ്വിരാജ്, ബിജു മേനോൻ, സച്ചി..!

Advertisement

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2020 പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാർഡ് ഇത്തവണ രണ്ടു നടന്മാർക്ക് ആണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവരാണ് ആ പുരസ്‍കാരം നേടിയത്. മികച്ച രചയിതാവിനുള്ള പുരസ്‍കാരം അതേ ചിത്രം രചിച്ചു സംവിധാനം ചെയ്ത സച്ചിയും നേടി. ആ ചിത്രം പുറത്തു വന്നു മൂന്നു മാസത്തിനു ശേഷമായിരുന്നു സച്ചി അന്തരിച്ചത്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലൂടെ ജിയോ ബേബി സ്വന്തമാക്കി. എന്നിവർ എന്ന ചിത്രം ഒരുക്കിയ സിദ്ധാർഥ് ശിവ മികച്ച സംവിധായകൻ ആയപ്പോൾ ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡുകൾ കരസ്ഥമാക്കി. കേരളാ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍, അപേക്ഷ ക്ഷണിച്ചു ചിത്രങ്ങള്‍ വരുത്തി, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണ് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ്.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് അവാർഡ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. തേക്കിന്‍കാട് ജോസഫ്,  ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ഇത്തവണ ജൂറി അംഗങ്ങൾ. ആകെ മൊത്തം മുപ്പത്തിനാല് ചിത്രങ്ങൾ ആണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിന് നൽകാനും തീരുമാനമായി. സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡും നൽകും. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച രണ്ടാമത്തെ സംവിധായകൻ എന്നിവ നേടിയത് വെള്ളം എന്ന ചിത്രവും അതൊരുക്കിയ പ്രജേഷ് സെന്നും ആണ്. എന്നിവർ എന്ന ചിത്രത്തിലൂടെ സുധീഷ് സഹനടൻ ആയപ്പോൾ, ഖോ ഖോ എന്ന ചിത്രത്തിലൂടെ മമിതാ ബൈജു സഹനടിക്കുള്ള അവാർഡ് നേടി. വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമ്മൂക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കാനും തീരുമാനമായിട്ടുണ്ട്.

Advertisement

മറ്റു അവാർഡുകൾ ഇപ്രകാരം

മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി),
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)
മികച്ച നവാഗത പ്രതിഭ
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍)
നടി: അഫ്‌സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

Advertisement

Copyright © 2017 onlookersmedia.

Press ESC to close