പുതിയതായി ചിത്രീകരണം തുടങ്ങിയ മലയാള സിനിമകളെ വിലക്കി ഫിലിം ചേംബർ; കൂടുതൽ വിവരങ്ങളിതാ..!

Advertisement

കോവിഡ് 19 പ്രതിസന്ധി തുടരുകയാണെങ്കിലും ലോക്ക് ഡൌൺ ചട്ടങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ ഇന്ത്യൻ സിനിമാ ലോകം പതുക്കെ ചലിച്ചു തുടങ്ങി. ഒട്ടേറെ ചിത്രങ്ങളുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും അതുപോലെ കുറേ ചിത്രങ്ങളുടെ ചിത്രീകരണവും ആരംഭിച്ചു. സർക്കാർ നിർദേശ പ്രകാരം സെറ്റിൽ അമ്പതു പേരിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാതെയാണ് പല ചിത്രങ്ങളും ആരംഭിച്ചിരിക്കുന്നത്. എന്നാൽ നേരത്തെ ജോലികളെല്ലാം തീർന്ന ചിത്രങ്ങളും ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീർത്ത ചിത്രങ്ങളും കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് മുടങ്ങി പോയ ചിത്രങ്ങളും വിഷമ സന്ധിയിലായിരിക്കെ പുതിയ മലയാള ചിത്രങ്ങൾ ആരംഭിക്കരുത് എന്ന നിലപാടാണ് മലയാള സിനിമാ നിർമ്മാതാക്കളുടെ സംഘടനയെടുത്തത്. അതിനു പിന്തുണയുമായി തീയേറ്റർ അസ്സോസിയേഷൻസ്, കേരളാ ഫിലിം ചേംബർ എന്നിവർ മുന്നോട്ടു വരികയും ചെയ്തു. എന്നാൽ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന ഈ തീരുമാനത്തോട് യോജിക്കാനാവില്ലയെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും പറയുന്നത്. ഏതായാലും നിർമ്മാതാക്കളുടെ വിലക്ക് ലംഘിച് ഏതാനും മലയാള ചിത്രങ്ങൾ ചിത്രീകരണമാരംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ, അങ്ങനെ ചിത്രീകരണം ആരംഭിച്ച ചിത്രങ്ങൾക്ക് കേരളാ ഫിലിം ചേംബർ വിലക്കേർപ്പെടുത്തി എന്ന വാർത്തയാണ് വരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അറുപതോളം സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നും ആ സമയത്തു പുതിയ ചിത്രങ്ങൾ തുടങ്ങുന്നത് അനുവദിക്കാനാവില്ലെന്നും നിർമ്മാതാക്കളും ഫിലിം ചേംബറും ഉറപ്പിച്ചു പറയുന്നു. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 അടക്കം അടുത്ത മാസം പകുതിയോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അപ്പോഴാണ് ഇതിനോടകം തുടങ്ങിയ ചിത്രങ്ങൾക്ക് വിലക്ക് വന്നിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close