വിവാഹത്തിന് നീക്കി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചീക്കാരനായ യുവാവും യുവതിയും..!

Advertisement

നമ്മുടെ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ കെടുതിയിലൂടെ കടന്നു പോകുമ്പോൾ ഓരോ മലയാളിയും തന്നാലാവുന്ന വിധം ദുരിതബാധിതരെ സഹായിക്കുകയാണ്. വലിപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരും തങ്ങളെ കൊണ്ട് കഴിയുന്ന സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങൾ കൊണ്ട് കേരളത്തിന്റെ അതിജീവനത്തിനു വെളിച്ചം പകരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സാധാരണക്കാരും സെലിബ്രിറ്റികളും ഒരുപോലെ തോളോട് തോൾ ചേർന്നാണ് പുതിയ ഒരു കേരളം കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തിലേക്കു മുന്നേറുന്നത്. ഇപ്പോഴിതാ കൊച്ചീക്കാരനായ ഒരു യുവാവ് തന്റെ വിവാഹത്തിന് നീക്കി വെച്ച മുഴുവൻ പണവും പ്രളയ ബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. കൊച്ചി സ്വദേശിയായ സുജിത് വി ടി നവം എന്ന കലാകാരനാണ് ഈ സന്മനസ്സു കാണിച്ചിരിക്കുന്നത്.

ഈ വരുന്ന സെപ്റ്റംബർ മൂന്നിനാണ് സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സുപ്രിയ കെ പി എന്ന പെൺകുട്ടിയെ ആണ് സുജിത് വിവാഹം ചെയ്യുന്നത്. വിവാഹം അന്നേ ദിവസം വളരെ ലളിതമായ ഒരു ചടങ്ങു മാത്രമായി നടത്താനും വിവാഹത്തിന് വകയിരുത്തിയ തുക കേരളത്തിന്റെ പുനർനിർമ്മാണത്തിനും ദുരിത ബാധിതരെ സഹായിക്കുന്നതിനുമായി ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും ഇവർ രണ്ടു പേരും ഒരേ മനസ്സോടെയാണ് തീരുമാനിച്ചിരിക്കുന്നത് . ആർ എൽ വി കോളേജിൽ നിന്നും പഠിച്ചിറങ്ങിയ കലാകാരനാണ് സുജിത്. എന്തായാലും സുജിത്- സുപ്രിയ എന്നിവർ ചേർന്നെടുത്ത ഈ തീരുമാനം കേരളത്തിലെ ഓരോ യുവതീയുവാക്കൾക്കും മാതൃകയാണെന്ന് മാത്രമല്ല വലിയ പ്രചോദനവും ആണ് നൽകിയിരിക്കുന്നത്. ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്നൂറു കോടിയിൽ പരം രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close