പൊരുതി നേടിയ തകർപ്പൻ വിജയം; കളക്ഷൻ തൂത്ത് വാരി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ..

Advertisement

താരതമ്യേന വലിയ താരനിര ഇല്ലാതിരുന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ചിത്രം വളരെ വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. ഇന്നുവരെ കാണാത്ത മേക്കിങ് മികവും ശക്തമായ തിരക്കഥയുടെ ബലവും കൊണ്ട് ചിത്രം വലിയ വിജയമായി മാറി. ആദ്യ ദിവസം മുതൽ ചിത്രത്തിന് വലിയ ജനത്തിരക്ക് അനുഭവപ്പെട്ടിരുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ കൂടി പുറത്ത് വന്നതോടെ അത് ഇരട്ടിച്ചു. ചിത്രം ആദ്യ ആഴ്ച്ച അഞ്ചു കോടിയോളം രൂപയായിരുന്നു സ്വന്തമാക്കിയത്. പിന്നീട് വിഷു വരെയുള്ള ദിവസങ്ങളിൽ ഒപ്പമുണ്ടായ മറ്റ് ചിത്രങ്ങളോട് കടുത്ത മത്സരം നടത്തിയ ചിത്രം 12 കോടിയോളം കളക്ഷൻ സ്വന്തമാക്കി എന്നാണ് അറിയാൻ കഴിയുന്നത്. അവധി ദിവസങ്ങളും യുവാക്കളുടെ ശക്തമായ പിന്തുണയുമാണ് ചിത്രത്തെ ഇത്രമേൽ വലിയ വിജയമാക്കി മാറ്റിയത്. ഇന്നലെ ചിത്രം കേരളത്തിന് പുറത്ത് കൂടി റിലീസായതോടെ കളക്ഷൻ വലിയ തോതിൽ ഇനിയും ഉയരാനാണ് സാധ്യത.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ആന്റണി വർഗീസാണ് ചിത്രത്തിലെ നായകൻ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ത്രില്ലടിപ്പിക്കും. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ വിനായകൻ കമ്മട്ടിപ്പാടത്തിന് ശേഷം തന്റെ മറ്റൊരു വളരെ മികച്ച കഥാപാത്രവുമായി എത്തി. വിനായകനും, ചെമ്പൻ വിനോദും ഓരോ രംഗങ്ങൾക്കും കയ്യടി നേടുകയായിരുന്നു. ഗിരീഷ് ഗംഗാധരന്റെ മികച്ച ഛായാഗ്രഹണം ഇന്നേവരെ കാണാത്ത ജയിലുകളുടെ മറ്റൊരു മുഖം കാണിച്ചു തന്നു. ബി. സി. ജോഷി നിർമ്മിച്ച ചിത്രം വിതരണത്തിന് എത്തിച്ചത് സംവിധായകൻ കൂടിയായ ബി ഉണ്ണികൃഷ്ണൻ ആയിരുന്നു. വിഷു റിലീസായി നിരവധി ചിത്രങ്ങൾ എത്തിയെങ്കിലും സ്വാതന്ത്ര്യം വിജയക്കുതിപ്പ് തുടരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close