ഞാനല്ല നായിക, കാവ്യ നിർത്താതെ കരഞ്ഞു; സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി ലാൽജോസ്

Advertisement

പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്‌മേറ്റ്സ്. മീശമാധവൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജോസിന് ഒരു മെഗാ വിജയം സമ്മാനിച്ചതും ക്ലാസ്സ്‌മേറ്റ്സ് ആണ്. 2005 ഇലെ റെക്കോർഡ് ബ്രേക്കിംഗ് വിജയമായ മമ്മൂട്ടിയുടെ രാജമാണിക്യത്തിന്റെയും 2006 ലെ റെക്കോർഡ് ബ്രേക്കർ ആയ മോഹൻലാലിന്റെ രസതന്ത്രത്തേയും തകർത്തു മലയാളത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. ജെയിംസ് ആൽബർട്ട് രചിച്ച ഈ ക്യാമ്പസ് ത്രില്ലർ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്, നരെയ്ൻ, കാവ്യ മാധവൻ, രാധിക തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ഈ മഹാവിജയം നേടിയ ചിത്രത്തിന്റെ ഒരു അണിയറക്കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽ ജോസ്.

ഈ ചിത്രത്തിന്റെ സി എം എസ് കോളേജിലെ ഷൂട്ട് തുടങ്ങും മുൻപാണ് കഥ മനസ്സിലായില്ല എന്ന് പറഞ്ഞു കാവ്യ മാധവൻ ലാൽ ജോസിന്റെ അടുത്ത് എത്തിയത്. ലാൽ ജോസ് ആ ജോലി ജെയിംസ് ആൽബെർട്ടിനെ ഏൽപ്പിച്ചു. എന്നാൽ ഷൂട്ടിംഗ് തുടങ്ങാൻ നേരം കാവ്യയെ കാണാനില്ല. അപ്പോഴാണ് ജെയിംസ് ആൽബർട്ട് വന്നു പറയുന്നത്, കഥ കേട്ടപ്പോൾ മുതൽ കാവ്യ വലിയ കരച്ചിൽ ആണെന്ന്. ഈ ചിത്രത്തിൽ താനല്ല നായിക എന്ന് പറഞ്ഞാണ് കാവ്യയുടെ കരച്ചിൽ എന്ന് അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ ലാൽ ജോസിന് മനസ്സിലായി. താൻ റസിയയുടെ കഥാപാത്രം ചെയ്‌തോളാം എന്നാണ് കാവ്യ ലാൽ ജോസിനോട് പറഞ്ഞത്. അത് കേട്ടപ്പോൾ ലാൽ ജോസിന് ദേഷ്യമാണ് വന്നത്. കാവ്യയെ പോലെ നേരത്തെ തന്നെ ഒരു ഇമേജ് ഉള്ള ആൾ ആ കഥാപാത്രം ചെയ്താൽ വിശ്വസനീയമാവില്ല എന്നത് തന്നെയായിരുന്നു അതിനു കാരണം.

Advertisement

ഒടുവിൽ റസിയയെ മാറ്റാൻ പറ്റില്ല എന്നും, താര എന്ന കഥാപാത്രം ചെയ്യാൻ പറ്റില്ലെങ്കിൽ കാവ്യക്ക് പോകാം എന്നും ലാൽ ജോസ് തുറന്നു പറഞ്ഞു. അതോടെ കാവ്യയുടെ കരച്ചിൽ കൂടി എന്നത് മാത്രമേ സംഭവിച്ചുള്ളു. ഒടുവിൽ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആണെങ്കിലും കാവ്യ അഭിനയിക്കാൻ തയ്യാറായത്. ചിത്രം വലിയ ഹിറ്റ് ആയെങ്കിലും കാവ്യ ക്ലാസ്സ്‌മേറ്റ്സ് കണ്ടില്ല. ചിത്രം 75 ദിവസം പൂർത്തിയാക്കിയതിനു ശേഷം ആണ് കാവ്യ സിനിമ കാണുന്നത് തന്നെ. അതിനു ശേഷമാണു നല്ല രസമുള്ള സിനിമയാണെന്ന് കാവ്യ തന്നെ വിളിച്ചു പറഞ്ഞത് എന്നും ലാൽ ജോസ് ഓർക്കുന്നു. കേരളത്തില്‍ 150 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം, രണ്ടു കോടി രണ്ടു ലക്ഷം രൂപ മുടക്കി എടുത്ത നിർമ്മാതാവിന് സമ്മാനിച്ചത് പത്തു കോടിയിൽ അധികം ലാഭം ആയിരുന്നു. കേരളത്തിലെ കലാലയങ്ങളിൽ റീയൂണിയനുകൾ ഒരു തരംഗം ആവുന്നതിനും ഈ ചിത്രം വഹിച്ച പങ്കു ചെറുതല്ല.

Advertisement

Copyright © 2017 onlookersmedia.

Press ESC to close