ആഘോഷ സിനിമകൾ എടുക്കാൻ മലയാളത്തിൽ തന്നെ പോലെ വേറെ ആരുമില്ല എന്ന് തന്റെ ആദ്യ രണ്ടു ചിത്രങ്ങൾ കൊണ്ട് നമ്മുക്ക് മനസിലാക്കി തന്ന സംവിധായകനാണ് നാദിർഷ. നാദിർഷായുടെ അമർ അക്ബർ അന്തോണി എന്ന ആദ്യ ചിത്രം ചർച്ച ചെയ്തത് മൂന്നു കൊച്ചി സ്വദേശികളായ സുഹൃത്തുക്കളുടെ കഥയാണ്. ഹാസ്യത്തിന്റെ മേൻപൊടിടിയിൽ ചിത്രം പറഞ്ഞ കഥ വളരെ തീവ്രവും ചിന്തിക്കേണ്ടതുമായ ഒരു വിഷയത്തെകുറിച്ചായിരുന്നു. കഥയുടെ തീവ്രതയും, സുഹൃത്തുക്കളുടെ ആത്മ ബന്ധവും കൂട്ടികലർത്താൻ നാദിർഷ എന്ന സംവിധായകന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.
ആദ്യത്തെ ചിത്രത്തിൽ നിന്നും വേറിട്ട് നിൽക്കാനുള്ള തന്റെ ശ്രമമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം. വലിയ താരങ്ങളാരും തന്നെ ഇല്ലാതെ ഒരു സിനിമ ചെയ്തു വിജയിപ്പിക്കാനുള്ള നാദിർഷയുടെ ചങ്കൂറ്റത്തിനെ നമുക്ക് മറക്കാനാവില്ല. സിനിമ പ്രേമിയായ കട്ടപ്പനക്കാരൻ യുവാവിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്തത്. തിയേറ്ററുകളിൽ ചിരിയുടെ പെരുമഴ പെയ്യിക്കാനും, ബോസോഫീസിൽ പണം വാരാനും ചിത്രത്തിന് സാധിച്ചു എന്ന് മാത്രമല്ല, കണ്ടിരുന്നപ്രേക്ഷകരെല്ലാം മനസു നിറഞ്ഞതാണ് തീയേറ്റർ വിട്ടത്.
ഇപ്പോൾ ഏറ്റവും പുതിയ വാർത്ത, തന്റെ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷൻ തമിഴിലേക്ക് റീമാകെ ചെയ്തുകൊണ്ട് നാദിർഷ ഒരു തമിൾ ഇൻഡസ്ട്രയിൽ അരങ്ങേറ്റം കുറിക്കുകയാണ്. അജിത് ഫ്രം അറപ്പുക്കോട്ടൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ.
കഥാപാത്രം കൈകാര്യം ചെയ്യുവാനായി വിജയ് ടിവിയിലെ ഒരു അവതാരകനെയും തിരഞ്ഞെടുത്തു എന്നും വാർത്തകൾ ഉണ്ട്. സിദ്ധിഖിന്റെ കടപ്പത്രം ചെയ്യുവാനായി സത്യരാജിനെയും, സലിം കുമാറിന്റെ കഥാപാത്രം ചെയ്യുവാനായി വടിവേലുവിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തമിഴ് നാട്ടിലെ മനോഹരമായ ഗ്രാമം പൊള്ളാച്ചിയിലാണ് ചിത്രീകരണം നടക്കുക