വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് ?…പ്രതികരണവുമായി കസബ നടി ..!

Advertisement

കസബ എന്ന ചിതവുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. നടി പാർവതി ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധമായ രംഗങ്ങളുമായി ബന്ധപ്പെട്ട് ഈ ചിത്രത്തെയും ഇതിൽ നായകനായി അഭിനയിച്ച മമ്മൂട്ടിയെയും വിമർശിച്ചത് ഒട്ടേറെ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു ഇവിടെ. പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നു. ചില സമയത്തു സിനിമാ മേഖല തന്നെ ആൺ പെൺ ചേരി തിരിഞ്ഞു നിൽക്കുന്ന അവസ്ഥ വരെ ഉണ്ടായി . മമ്മൂട്ടി ആരാധകരുടെ ഓൺലൈൻ ആക്രമണം പാർവതിക്ക് നേരെ ഉണ്ടാവുകയും അത് പാർവതി ഭാഗമായ മറ്റു സിനിമകൾക്ക് നേരെ കൂടി ആവുകയും വരെ ചെയ്തു. ഇപ്പോഴിതാ കസബ എന്ന ചിത്രത്തിലെ വിവാദമായ ഒരു രംഗത്തിൽ അഭിനയിച്ച നടി ജ്യോതി ഷാ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു.

Advertisement

വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് എന്ന് ചോദിക്കുന്നു ജ്യോതി ഷാ. വിവാദമായ ആ രംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡൽ ചോദിക്കുന്നത് ഇതൊക്കെ സമൂഹത്തിൽ നടക്കുന്ന കാര്യം ആണ് അതുകൊണ്ടു തന്നെ ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ എന്നാണ്. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കേണ്ടേ എന്നും ചോദിച്ച ജ്യോതി ഷാ നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കാനുള്ളതാണോ സിനിമ എന്നുമുള്ള ചോദ്യവും ഉന്നയിക്കുന്നു.

എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങൾ ആ സിനിമയിലെ മമ്മൂട്ടി കഥാപാത്രം ആയ രാജൻ സക്കറിയയ്ക്കുമുണ്ട് എന്നും അതു മനസ്സിലാക്കി കണ്ടാൽ പിന്നെ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ജ്യോതി ഷാ പറയുന്നു. ആ രംഗം അഭിനയിച്ചപ്പോൾ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നും ജ്യോതി പറഞ്ഞു. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകൾ ചെയ്തിരിക്കുന്നു എന്ന് പറഞ്ഞ ജ്യോതി വിവാദം ഉണ്ടാക്കുന്നവർ ഇതൊന്നും കാണുന്നില്ലേ എന്നും വിവാദം ഉയർത്തിയവരോട് ചോദിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ വരും എന്നത് കൊണ്ട് തന്നെ എല്ലാത്തിനെയും സഹിഷ്ണതയോടെ കാണാനും മനസ്സിലാക്കാനും നമ്മുക്ക് സാധിക്കണം എന്നും പറഞ്ഞാണ് ജ്യോതി ഷാ നിർത്തുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close