ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാര വിഷയം. ഈ ചിത്രത്തിന് പ്രശംസയുമായി എത്തുകയാണ് പ്രേക്ഷകരും നിരൂപകരും സിനിമാ ലോകവും. 1986 ഇൽ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം വിക്രം, ലോകേഷ് കനകരാജ് ഒരുക്കിയ കാർത്തി ചിത്രം കൈതി എന്നിവയുടെ കഥകളിൽ നിന്നുമാണ് പുതിയ വിക്രം ഉണ്ടായിരിക്കുന്നത്. അത്കൊണ്ട് തന്നെ ഇനി വരാൻ പോകുന്ന കൈതി 2, വിക്രം 3 എന്നീ ചിത്രങ്ങളും ഇപ്പോഴത്തെ വിക്രം പറഞ്ഞതിന്റെ ബാക്കി കഥയാണ് പറയാൻ പോകുന്നത്. വിക്രത്തിൽ റോളക്സ് എന്ന എന്ന വില്ലൻ വേഷത്തിൽ, അതിഥി താരമായി സൂര്യയുമെത്തിയതോടെ, ഇനി കൈതി 2 ഇൽ പ്രേക്ഷകർ കാണാൻ പോകുന്നത് ചേട്ടനും അനിയനുമായ സൂര്യയും കാർത്തിയും, റോളെക്‌സും ദില്ലിയുമായി നേർക്കുനേർ പോരാടുന്നതാവും. അതുപോലെ വിക്രം മൂന്നാം ഭാഗത്തിൽ ആ പോരാട്ടം കമൽ ഹാസനും സൂര്യയും തമ്മിലാവും. ഏതായാലും ഇപ്പോൾ വിക്രം കണ്ടിട്ട് കാർത്തി പങ്കു വെച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.
എല്ലാവരും പറഞ്ഞതുപോലെ വിക്രം എന്നത് കമൽഹാസൻ സാറിന്റെ ആഘോഷമാണെന്ന് കാർത്തിയും പറയുന്നു. കമൽ സാറിനെ ഒരു കൊടുങ്കാറ്റുപോലെ കാണാൻ സാധിക്കുന്നത് ആവേശമുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ കാർത്തി, ചിത്രത്തിലെ ട്വിസ്റ്റുകൾ, ആക്ഷൻ സീനുകൾ എന്നിവയേയും അഭിനന്ദിച്ചു. ഫഹദ് ഫാസിലിന്റെ പ്രകടനം തീവ്രമായിരുന്നു എന്നും, വിജയ് സേതുപതി കാണിച്ചു തന്നത് ഇന്ന് വരെ കാണാത്ത തരത്തിലുള്ള വില്ലനിസമാണെന്നും പറഞ്ഞ കാർത്തി, ചേട്ടൻ സൂര്യ ചെയ്ത റോളക്സ് ശരിക്കും ഭയപ്പെടുത്തിയെന്നും ട്വിറ്ററിൽ കുറിച്ചു. ആവേശമുണ്ടാക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ അനിരുദ്ധിനും അഭിനന്ദനം നൽകിയ കാർത്തി, ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിലുള്ള ആവേശം പൂർണ്ണമായും പ്രേക്ഷകരിലേക്ക്എത്തിച്ചിട്ടുണ്ടെന്നും പറയുന്നു.
.@VijaySethuOffl brings out a new shade of baddie. @anirudhofficial…what a background score…he makes danger seem so large and the savior seem so powerful.
— Karthi (@Karthi_Offl) June 6, 2022
Finally…mannnn #Rolex sir was SCARY. @Dir_Lokesh you transferred your fanboy excitement completely to the audience.