മരട് വിഷയം സിനിമയാകുന്നു; കൂടുതൽ വിവരങ്ങൾ ഇതാ..!

Advertisement

കേരളത്തിൽ ഈ അടുത്തിടെ ഏറ്റവും വിവാദം ഉണ്ടാക്കിയ വിഷയങ്ങളിൽ ഒന്നായിരുന്നു മരടിൽ ഉള്ള ഫ്ലാറ്റ് ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവും അതേ തുടർന്ന് സംഭവിച്ച കാര്യങ്ങളും. ഇപ്പോഴിതാ ഈ വിഷയം സിനിമ ആയി പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോവുകയാണ്. പ്രശസ്ത സംവിധായകൻ ആയ കണ്ണൻ താമരക്കുളം ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ, ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം, പട്ടാഭിരാമൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ ആണ് കണ്ണൻ താമരക്കുളം. ജയറാം നായകനായി എത്തിയ അദ്ദേഹത്തിന്റെ പുതിയ റിലീസ് ആയ പട്ടാഭിരാമൻ ബോക്സ് ഓഫീസിൽ വിജയവും അതോടൊപ്പം കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് കയ്യടിയും നേടിയിരുന്നു.

മരട് 357 എന്ന് പേരിട്ടിരിക്കുന്ന കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രം അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് നിർമ്മിക്കുന്നത്. പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചതും അബ്രഹാം മാത്യു ആണ്. പട്ടാഭിരാമൻ രചിച്ച ദിനേശ് പള്ളത്തു തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കും എന്നാണ് സൂചന. ബിൽഡിങ് മാഫിയയുടെയും അവർക്കു ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിൽ പറയാൻ പോകുന്നത് എന്നും മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി എന്ന കാര്യവും അതിൽ നടന്ന ചതിയുടെ അറിയാക്കഥകളും ഈ ചിത്രത്തിലൂടെ പുറത്തു കൊണ്ടുവരും എന്നും സംവിധായകൻ പറയുന്നു.

Advertisement

ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി തങ്ങൾ ഇതിലൂടെ മുന്നോട്ടു കൊണ്ട് വരും എന്നും കണ്ണൻ താമരക്കുളം പറഞ്ഞു. രവി കെ ചന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഫോർ മ്യൂസിക്സ് ടീം ആണ്. സാനന്ദ് ജോർജ് ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close