കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു..!

Advertisement

കന്നഡ സിനിമയിലെ സൂപ്പർ താരമായ നടൻ പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ ഉൾപ്പടെ നിരവധിപ്പേർ ഇപ്പോൾ പുനീതിനു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കന്നഡ സിനിമയിലെ ഇതിഹാസമായ നടൻ രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ഒട്ടേറെ ആരാധകർ ഉള്ള പുനീത്, ബാലതാരമായി ആണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇതുവരെ 29 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഈ നടൻ. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് രാജ് കുമാർ ആദ്യമായി നായക വേഷത്തിൽ എത്തിയത്.

ആ ചിത്രത്തിന്റെ വലിയ വിജയത്തോടെ, ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും തുടങ്ങി. അതിനു ശേഷം അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധേയമാവുകയും അദ്ദേഹത്തിന്റെ ആരാധക വൃന്ദം വിപുലമാവുകയും ചെയ്തു. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനൊപ്പം പുനീത് അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു. പുനീത് നായകനായ ആ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിച്ചത്. യുവരത്ന എന്ന സിനിമയാണ് പുനീത് നായകനായി ഒടുവിൽ റിലീസ് ചെയ്തത്. ആക്ഷൻ ചിത്രമായ ജെയിംസ്ൽ ആണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരുന്നത്. 1985 ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം നേടിയെടുത്തിരുന്നു. ഏതായാലും കന്നഡ സിനിമക്ക് തീരാനഷ്ടം ആണ് സംഭവിച്ചിരിക്കുന്നത് എന്നു തന്നെ പറയാം. പുനീത് രാജ്കുമാറിന്റെ സഹോദരൻ ആയ ശിവരാജ് കുമാറും കന്നഡയിലെ സൂപ്പർ താരമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close