ആദ്യ ദിനം കേരളത്തിൽ 2000 ലധികം ഷോകൾ; 700 സ്‌ക്രീനുകളിലെത്തുമോ കങ്കുവ?

Advertisement

സൂര്യ നായകനായ കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രം ആഗോള റിലീസിന് ഒരുങ്ങുകയാണ്. 350 കോടി മുതൽ മുടക്കിൽ ഒരുക്കിയ ഈ പീരീഡ് ആക്ഷൻ ഡ്രാമ ചിത്രം പത്തോളം ഭാഷകളിൽ ലോകം മുഴുവൻ പതിനായിരത്തിലധികം സ്‌ക്രീനുകളിലാണ് എത്തുക. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ ഒരു ഇന്ത്യൻ സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസുകളിലൊന്ന് കൂടിയാണ് ലക്‌ഷ്യം വെക്കുന്നത്.

കേരളത്തിലും റെക്കോർഡ് റിലീസ് ആണ് ചിത്രത്തിനായി പ്ലാൻ ചെയ്യുന്നതെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം അഞ്ഞൂറോളം സ്ക്രീനുകൾ ഉറപ്പിച്ചു കഴിഞ്ഞു . ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് 700 ഓളം സ്ക്രീനുകൾ കേരളത്തിൽ ചാർട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡിസ്ട്രിബൂഷൻ പാർട്ണർ ആയ ഡ്രീം ബിഗ് ഫിലിംസ് എന്നാണ്.

Advertisement

കേരളത്തിൽ ഈ ചിത്രം ആദ്യ ദിനം 2000 ഷോകൾക്ക് മുകളിൽ കളിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ ദിന കളക്ഷനിൽ ചിത്രം റെക്കോർഡ് ഇടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്. ശിവയുടെ സംവിധാനത്തിലെത്തുന്ന ചിത്രം നവംബർ 14-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് കങ്കുവ നിർമ്മിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദിശ പട്ടാണിയാണ്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close