കേരളത്തിന്റെ പേടി സ്വപ്നമായിരുന്ന റിപ്പർ ചന്ദ്രന്റെ ജീവിതത്തെ അവതരിപ്പിക്കാൻ കമ്മട്ടിപാടം ഫെയിം മണികണ്ഠൻ..

Advertisement

കേരളജനതയെ ഞെട്ടിച്ച സീരിയൽ കില്ലറാണ് റിപ്പർ ചന്ദ്രൻ. സിനിമയിൽ മാത്രം കണ്ടു വന്നിരുന്ന സീരിയൽ കില്ലർ കഥാപാത്രം ഒരുക്കാലത്ത് കേരളത്തെ ഒന്നടങ്കം വിറപ്പിച്ചിട്ടുണ്ട്. മലയാളികൾ ആരും തന്നെ ആ വ്യക്തിയെ മറക്കില്ല എന്ന കാര്യത്തിൽ ഉറപ്പാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം കൊടും കുറ്റവാളിയായ റിപ്പർ ചന്ദ്രന്റെ ജീവിതം സിനിമയാക്കൻ പോവുകയാണ്. കമ്മട്ടിപാടത്തിലെ മണികണ്ഠനാണ് റിപ്പർ ചന്ദ്രനായി ബിഗ് സ്ക്രീനിൽ വരുന്നത്. നവാഗതനായ സന്തോഷ് പുതുക്കുന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണികണ്ഠന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കാർബൺ, ഫഹദ് ഫാസിൽ ചിത്രത്തിൽ താരം മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. മണികണ്ഠന്റെ ഈ വർഷം റീലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്, ഇരുവരുടെ കൂടെ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. മണികണ്ഠൻ നായകനായിയെത്തുന്ന റിപ്പർ ചന്ദ്രന്റെ കഥ പറയുന്ന ഈ ചിത്രം, തന്റെ കരിയറിലെ തന്നെ വഴിത്തിരിവായിരിക്കും എന്ന പ്രതീക്ഷയിലാണ് താരം.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് നടക്കുന്നത്. വൈകാതെ തന്നെ ഷൂട്ടിംഗ് ആരംഭിക്കും, മലയാള സിനിമയിലെ മറ്റ് പ്രധാന താരങ്ങളും ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിച്ചത് എന്നാൽ യാതൊരു വിവരവും അണിയറ പ്രവർത്തകർ പുറത്തു വിട്ടട്ടില്ല. രഞ്ജി രാജ് കരിന്തളമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, തിരക്കഥ രചിച്ചിരിക്കുന്നത് കെ. സജിമോനാണ്. ചിത്രത്തിന്റെ ടൈറ്റിലിനെ കുറിച് പല ചർച്ചകൾ നടക്കുകയും ഒടുവിൽ ‘റിപ്പർ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. സെവൻ ജി സിനിമാസും കാസർഗോഡ് സിനിമാസിന്റെയും ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.

Advertisement
Advertisement

Press ESC to close