മലയാളത്തിലെ തന്റെ ആദ്യ ചിത്രം തന്നെ മികച്ചതാക്കി സിദ്ധാർത്ഥ്; പുത്തൻ അനുഭവം തീർത്ത് കമ്മാരസംഭവം മുന്നേറുന്നു..

Advertisement

നവാഗതനായ രതീഷ് അമ്പാട്ട് ദിലീപിനെ നായകനാക്കി ഒരുക്കിയ ചിത്രം കമ്മാരസംഭവം കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. പ്രേക്ഷകർക്ക് പുത്തൻ അനുഭവം തീർത്ത ചിത്രം വളരെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിലൂടെ തന്റെ മലയാള സിനിമയിലേക്കുള്ള കാൽവെപ്പ് നടത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർത്ഥ്. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന നായക വേഷത്തിൽ ദിലീപ് എത്തുമ്പോൾ, ഒതേനൻ നമ്പ്യാർ എന്ന ശക്തമായ വേഷത്തിൽ സിദ്ധാർഥും എത്തുന്നു. ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് സിദ്ധാർത്ഥ് കാഴ്ചവച്ചത്. ആദ്യപകുതിയിൽ നിന്നും വളരെ വ്യത്യസ്തമായ രണ്ടാം പകുതിയിലും സിദ്ധാർഥ് തന്റെ കഥാപാത്രത്തെ വളരെ മികച്ചതാക്കി മാറ്റിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി സിദ്ധാർഥ് തന്നെയാണ് ചിത്രങ്ങളിലെ സംഭാഷണങ്ങളെല്ലാം ഡബ്ബ് ചെയ്തത്. ചിത്രം തനിക്കൊരു പുതിയ അനുഭവമാണ് എന്നു പറഞ്ഞ സിദ്ധാർഥ്, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കമ്മാരസംഭവം എന്നും പറഞ്ഞിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്തെ കഥപറയുന്ന ചിത്രത്തിൽ, ഇന്ത്യയിലെ സ്വാതന്ത്രസമര പോരാട്ടങ്ങളും അവയിലെ നുണകളും എല്ലാം ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ചിത്രമാണ് കമ്മാരസംഭവം. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയുടെ കഥ പറയുന്നതുകൊണ്ട് തന്നെ ബിഗ് ബജറ്റ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 30 കോടിയോളം ചിലവഴിച്ച് ഒരുക്കിയ ഈ ചിത്രത്തിൻറെ നിർമ്മാതാവ് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ദിലീപിനെയും സിദ്ധാർത്ഥിനെയും കൂടാതെ ചിത്രത്തിൽ നമിത പ്രമോദ്, ബോബി സിംഹ, ശ്വേതാ മേനോൻ, വിജയരാഘവൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. വിഷു റിലീസായി പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകർക്ക് കാഴ്ചയുടെ പുത്തൻ അനുഭവം തീർത്ത് മുന്നേറുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close