അന്ന് കാവ്യയ്ക്കോപ്പം ഒഡീഷനിൽ പങ്കെടുത്ത് പുറത്തായി ഇന്ന് സൂപ്പർതാരമായി നിൽക്കുന്ന യുവനടൻ; പഴയ ഓർമകൾ പങ്കുവെച്ച് കമൽ

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് കാവ്യ മാധവൻ. ഒരുപാട് പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കാവ്യ മാധവൻ. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായാണ് കാവ്യ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. രഞ്ജിത്തും പി.ആർ നാഥനും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാ രചിച്ചിരുന്നത്. കഥ ഇതുവരെ എന്ന പരിപാടിയിൽ പണ്ട് സംവിധായകൻ കമൽ കാവ്യ മാധവനെ കുറിച്ചു പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ അന്ന് തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. ഇന്റർവ്യൂ സമയത്ത് കാവ്യ എന്നലേ പേര് എന്ന് ചോദിച്ചപ്പോൾ കാവ്യ മാധവൻ എന്ന് താരം ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ മറുപടി നൽകിയിരുന്നു എന്ന് കമൽ വ്യക്തമാക്കി. തന്റെ മുഖത്ത് നോക്കാൻ കാവ്യയോട് പറഞ്ഞാൽ മുഖത്ത് നോക്കാറില്ല എന്നും എപ്പോഴും താഴെ മാത്രമാണ് നോക്കിയിരുന്നതെന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. കാവ്യയ്ക്ക് ഭയങ്കര നാണം ആയിരുന്നു എന്നും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ്ക്ക് എന്തിനാ ഇത്ര നാണം എന്ന് പറഞ്ഞപ്പോൾ അന്നേരം കാവ്യ മുഖത്ത് നോക്കിയിരുന്നില്ല എന്ന് സംവിധായകൻ പറയുകയുണ്ടായി. പിന്നീട് ആ നാണമുള്ള കാവ്യയെയാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ആ നാണം കാരണമാണ് കാവ്യയെ സെലെക്റ്റ് ചെയ്തതെന്നും കമൽ കൂട്ടിച്ചേർത്തു. 100 ൽ പരം കുട്ടികൾ പങ്കെടുത്ത ഒഡീഷനിൽ സെലെക്റ്റ് ആവാതെ പോയ കുട്ടി ആയിരുന്നു ഇന്നത്തെ യുവതാരം ജയസൂര്യയെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. 1995 ൽ പുറത്തിറങ്ങിയ ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ്റായാണ് ജയസൂര്യ പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന ചിത്രത്തിലായിരുന്നു നായകനായി രംഗ പ്രവേശനം നടത്തിയത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close