സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; തുറന്നടിച്ച് കമൽഹാസൻ

Advertisement

ഉലക നായകൻ കമൽ ഹാസൻ നായകനായി അഭിനയിച്ച പുതിയ ചിത്രമായ വിക്രം ജൂൺ മൂന്നിന് ആഗോള റിലീസായി എത്തുകയാണ്. മാനഗരം, കൈതി, മാസ്റ്റർ എന്നീ വലിയ ഹിറ്റുകൾക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, അർജുൻ ദാസ് തുടങ്ങിയവരുമുണ്ട്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ പ്രചാരണത്തിനായി കമൽ ഹാസൻ കൊച്ചിയിലെത്തിയിരുന്നു. അപ്പോൾ മനോരമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഓരോ കാര്യവും ശ്രദ്ധ നേടുകയാണ്. കഴിവുള്ള എല്ലാവരേയും ഭാഷാ വ്യത്യാസമില്ലാതെ താൻ നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഉൾപ്പെടുത്തുകയെന്നത് വളരെ പണ്ട് മുതൽ തന്നെയുള്ള ഒരു ലക്ഷ്യമാണെന്നും ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ നല്ല സിനിമകളുടെ ഭാഗമായിക്കൊണ്ട് സ്റ്റാർഡം നേടിയ മികച്ച കലാകാരന്മാരാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ വിക്രമിലെ ഹിറ്റായ ഒരു ഗാനം ചില രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

Advertisement

ഇവിടെ സെൻസർഷിപ് വേണ്ട സെർട്ടിഫിക്കേഷൻ മതിയെന്നാണ് തന്റെ പക്ഷമെന്നും, ആ സിസ്റ്റം വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ താൻ പാൻ ഇന്ത്യ എന്നല്ല, പാൻ വേൾഡ്, ഇന്റർനാഷണൽ എന്ന നിലയിലാണ് ചിന്തിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മരുതനായകമെന്ന തന്റെ ആ സ്വപ്ന ചിത്രം ഇനിയും സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. താനൊക്കെ യുവതാരമായി വളർന്നു വന്നപ്പോൾ തങ്ങളെ ചേർത്ത് പിടിക്കാൻ സത്യൻ മാസ്റ്ററും നസീർ സാറും കൊട്ടാരക്കര ശ്രീധരൻ നായർ സാറും തിക്കുറിശ്ശി സാറുമൊക്കെ കാണിച്ച ആ മനസ്സാണ്, ഇപ്പോഴുള്ള യുവ താരങ്ങളോട് തങ്ങൾ കാണിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് സമയത്തു ഷൂട്ട് ചെയ്ത ചിത്രമായതിനാൽ ഏറെ കഷ്ടപ്പെട്ടാണ് വിക്രമൊരുക്കിയതെന്നും, ഇതിലെ സൂര്യയുടെ അതിഥി വേഷം വിക്രം മൂന്നിലെ വലിയ വേഷത്തിലേക്കുള്ള ഒരു തുടക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഫോട്ടോ കടപ്പാട്: ട്വിറ്റെർ

Advertisement

Copyright © 2017 onlookersmedia.

Press ESC to close