കമൽ ഹാസൻ തമിഴനെന്നു പറഞ്ഞാൽ മലയാളികൾ അടിയുണ്ടാക്കാൻ വരും; നമ്മുടെ ആളാണ്..!

Advertisement

ഇന്ത്യൻ സിനിമയിലെ ഉലക നായകനായ കമൽ ഹാസൻ തമിഴ് നാട്ടുകാരൻ ആണെങ്കിലും അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ അദ്ദേഹമഭിനയിച്ചതു കൂടുതൽ മലയാള ചിത്രങ്ങളിലാണ്. തമിഴിൽ തനിക്കു നല്ല ചിത്രങ്ങളോ കഥാപാത്രങ്ങളോ കിട്ടാതിരുന്നപ്പോൾ താൻ മലയാളത്തിലേക്ക് വന്നുവെന്നും ഇവിടെ മലയാളികൾ തന്നെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് എന്നും കമൽ ഹാസൻ പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കുറച്ചു നാൾ മുൻപ് വിജയ് സേതുപതിയുമായി നടത്തിയ ഓൺലൈൻ സംവാദത്തിലും അതുപോലെ കഴിഞ്ഞ ദിവസം എ ആർ റഹ്മാനുമായി നടത്തിയ ഓൺലൈൻ സംവാദത്തിലും ഒരിക്കൽ കൂടി അദ്ദേഹം ഇതേ കാര്യം തുറന്നു പറയുകയാണ്. താനിപ്പോൾ പാതി മലയാളി കൂടിയാണെന്നും കമൽ ഹാസൻ തമിഴനെന്നു പറഞ്ഞാൽ ഇപ്പോഴും മലയാളികൾ അടിയുണ്ടാക്കാൻ വരുമെന്നും കമൽ പറയുന്നു. നമ്മുടെ ആളാണ് കമൽ ഹാസൻ എന്ന സ്നേഹവും വികാരവുമാണ് മലയാളികൾക്ക് തന്നോടുള്ളതെന്നും അദ്ദേഹം പറയുന്നു.

വിജയ് സേതുപതിയുമായുള്ള അഭിമുഖത്തിലും അദ്ദേഹം എടുത്തു പറഞ്ഞത് ഒരു നടനെന്ന നിലയിൽ തന്നെ വളർത്തിയത് മലയാള സിനിമയാണെന്നാണ്. മലയാള സിനിമയിലെ അനുഭവമാണ് തന്നെയൊരു മികച്ച നടനാക്കി മാറ്റിയതെന്നും അദ്ദേഹം പറയുന്നു. തന്നെ നായകനാക്കി ഏറ്റവും കൂടുതൽ ചിത്രങ്ങളൊരുക്കിയ സംവിധായകനായ ബാലചന്ദർ സർ പോലും ഒരു മികച്ച നടനെന്ന നിലയിൽ തന്നെ അംഗീകരിക്കാൻ തുടങ്ങിയത് ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്ക് ശേഷമാണെന്നും, എന്നാൽ പതിനെട്ടാം വയസ്സിൽ മലയാളത്തിൽ എത്തിയ തന്നെ ആദ്യ ചിത്രം മുതൽ മലയാളികൾ സ്വന്തമെന്ന പോലെ സ്വീകരിക്കുകയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ്, ക്ലാസിക് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കമൽ ഹാസൻ. ഭംഗിയായി മലയാളം സംസാരിക്കുന്ന കമൽ ഹാസൻ ഇന്നും ഓരോ കാര്യങ്ങളിലും കേരളവുമായി ചേർന്ന് പ്രവർത്തിക്കുന്നയാളാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close