എന്റെ സിനിമ മോശമെന്ന് പറയാൻ യോഗ്യത ഇന്ത്യയിൽ ഒരാൾക്ക് മാത്രം: അൽഫോൺസ് പുത്രൻ

Advertisement

മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ അൽഫോൻസ് പുത്രന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. നേരം, പ്രേമം എന്നീ 2 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഗോൾഡ്. പൃഥ്വിരാജ് നായകനായ ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ പ്രേക്ഷകരെ പൂർണമായും നിരാശപ്പെടുത്തിയ ഈ ചിത്രത്തിന് വമ്പൻ ട്രോൾ ആണ് ലഭിച്ചത്. ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നതിന് മറുപടിയായി അൽഫോൻസ് കുറിച്ച വാക്കുകൾ ആണ് ആദ്യം വൈറൽ ആയത്.

താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും കുറിച്ച അൽഫോൻസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് മുഖം മാറ്റികൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. പ്രേക്ഷകർക്ക് വേണമെങ്കിൽ തന്റെ സൃഷ്ടികൾ കാണാമെന്നും താൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല എന്നും കുറിച്ചിട്ടുണ്ട്. അതിന് താഴെ ഗോൾഡ്‌ മോശമായിരുന്നു എന്ന് കമന്റ് ചെയ്ത പ്രേക്ഷകനോട് അൽഫോൻസ് പറയുന്നത് തന്റെ സിനിമ മോശം ആണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യത ഉള്ളത് കമൽ ഹാസന് മാത്രം ആണെന്നും, തന്നെക്കാൾ പണി അറിയാവുന്ന ഒരെയൊരാൾ അദ്ദേഹം മാത്രമാണെന്നുമാണ്. അത്കൊണ്ട് സിനിമ മോശം ആണെന്ന് പറയാതെ താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം പറയു എന്നും അൽഫോൻസ് ആ സിനിമാ പ്രേമിയെ ഓർമിപ്പിച്ചു. പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഗോൾഡ്‌ രചിച്ചതും എഡിറ്റ് ചെയ്തതും അതിന് സംഘട്ടനം ഒരുക്കിയതുമെല്ലാം അല്ഫോണ്സ് പുത്രൻ തന്നെയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close