![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/03/kamal-haasan-is-interested-to-do-a-movie-with-mammootty.jpg?fit=1024%2C592&ssl=1)
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടി, കമൽ ഹാസൻ. പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് വിസ്മയം തീർത്ത നടന്മാരാണ് ഇവർ. അടുത്തിടെ ഇന്ത്യയിലെ ലെജൻഡ്സ് എന്ന് വിശേഷിപ്പിക്കാവുന്ന മമ്മൂട്ടി- കമൽ ഹാസൻ എന്നിവർ ഒരു വേദി പങ്കിടുകയുണ്ടായി. ഇരുവരും പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദളപതിയിൽ രജനികാന്തിന്റെ കൂടെ അഭിനയിച്ച മമ്മൂട്ടി എന്നായിരിക്കും കമൽ ഹാസന്റെ കൂടെ അഭിനയിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടിയാണ് മമ്മൂട്ടി നൽകിയത്.
തനിക്ക് ഈ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ലയെന്നും കമൽ ഹാസനാണ് ഈ കാര്യത്തിൽ എന്തെങ്കിലും പറയേണ്ടതെന്ന് മമ്മൂട്ടി വ്യക്തമാക്കി. കമൽ ഹാസന്റെ കൂടെ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹത്തിന് ഒഴിവ് ഉണ്ടെങ്കിലേ നടക്കുകയുള്ളൂ എന്നാണ് മമ്മൂട്ടി ഉദ്ദേശിച്ചത്. നല്ല കഥയില്ലാതെ മമ്മൂട്ടിയെ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയില്ല എന്നാണ് കമൽ ഹാസൻ മറുപടി നൽകിയത്. തനിക്ക് ഇനി ബാക്കിയുള്ള ഈ കുറഞ്ഞ കാലയളവിൽ മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യുവാൻ ഏറെ ആഗ്രഹിക്കുന്നു എന്ന് കമൽ ഹാസൻ വ്യക്തമാക്കി. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ താൻ തന്നെ ഒരു സിനിമ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുമെന്ന് കമൽ ഹാസൻ കൂട്ടിച്ചേർത്തു. മമ്മൂട്ടി- കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ വരുവാനാണ് കേരളത്തിലെയും തമിഴ് നാട്ടിലെയും സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇരുവർക്കും ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയുടെ ബിഗ് ബി യുടെ രണ്ടാം ഭാഗവും കമൽ ഹാസന്റെ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് സിനിമ ലോകം ഇപ്പോൾ കാത്തിരിക്കുന്നത്.