പൊന്നിയിൻ സെൽവൻ എന്ന തന്റെ രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയ മഹാവിജയത്തിന്റെ സന്തോഷത്തിലാണ് മണി രത്‌നം. തമിഴിലെ ഇൻഡസ്ട്രി ഹിറ്റയി മാറിയ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം അടുത്ത ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുക. ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രം എന്ന ചിത്രത്തെ തകർത്താണ് പൊന്നിയിൻ സെൽവൻ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. വിക്രം റിലീസ് ചെയ്തതും ഈ വർഷം തന്നെയാണ്. ഇപ്പോഴിതാ ഇൻഡസ്ട്രി ഹിറ്റുകളുടെ ഭാഗമായ സംവിധായകൻ മണി രത്‌നവും നായകൻ കമൽ ഹാസനും ഒരു ചിത്രത്തിന് വേണ്ടി കൈകോർക്കുകയാണ്. കമൽ ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഈ ചിത്രം 2024 ലാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം കമൽ ഹാസന്റെ കരിയറിലെ 234 ആം ചിത്രമായിരിക്കും. നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഒരു ചിത്രം ഉണ്ടാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് എന്നീ ബാനറുകള്‍ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യാൻ പോകുന്നത് എ ആർ റഹ്മാൻ ആണ്. മണി രത്നം, കമല്‍ ഹാസന്‍, എ ആര്‍ റഹ്‍മാന്‍ എന്നിവരും ആദ്യമായാണ് ഒന്നിക്കാൻ പോകുന്നത്. 1987 ല്‍ റിലീസ് ചെയ്ത നായകന്‍ എന്ന ചിത്രമായിരുന്നു കമൽ ഹാസൻ- മണി രത്‌നം ടീമിൽ നിന്ന് പുറത്ത് വന്ന അവസാന ചിത്രം. ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമായി ഒരുക്കിയ നായകനിലൂടെ കമൽ ഹാസൻ മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും നേടിയെടുത്തിരുന്നു.
Here we go again! #KH234
— Kamal Haasan (@ikamalhaasan) November 6, 2022
பயணத்தின் அடுத்த கட்டம்!
#ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM pic.twitter.com/ATAzzxAWCL