അച്ഛന്റെ സംവിധാനത്തിൽ താൻ ഇനി അഭിനയിക്കില്ല കല്യാണി പ്രിയദർശൻ

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്ന ലിസ്സി ആകട്ടെ ഒരു കാലത്തേ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളുമായിരുന്നു. ഇപ്പോഴിതാ ഇവരുടെ മകൾ ആയ കല്യാണിയും തന്റെ സ്ഥാനം തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കണ്ടെത്തുകയാണ്. തെലുങ്കു ചിത്രങ്ങളിലൂടെയാണ് കല്യാണി തന്റെ സിനിമാഭിനയം തുടങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യ മലയാള ചിത്രവുമായി കേരളത്തിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്‌ കല്യാണി. അച്ഛൻ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന, മലയാള സിനിമയിലെ തന്നെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ എത്തുന്നത്.

ഇതിൽ പ്രണവ് മോഹൻലാലിന്റെ ജോഡി ആയി അഭിനയിച്ച കല്യാണി പറയുന്നത് ഇനി അച്ഛൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ താൻ അഭിനയിക്കില്ല എന്നാണ്. മരക്കാർ എന്ന ചിത്രത്തിലെ വേഷം താൻ ചോദിച്ചു വാങ്ങിയത് ആണെങ്കിലും അച്ഛൻ സംവിധായകനായി നിൽക്കുമ്പോൾ വലിയ ടെൻഷൻ ആണ് അനുഭവപ്പെടുന്നത് എന്നും സംഭാഷണങ്ങൾ പോലും മറന്നു പോകുന്ന അവസ്ഥയാണ് എന്നും കല്യാണി പറയുന്നു. തന്റെ അച്ഛനെ ഒരു സംവിധായകൻ എന്ന നിലയിൽ ഉൾക്കൊള്ളാൻ സാധിക്കാതെ പോകുന്നത് ആണ് പ്രശ്നം എന്നും കല്യാണി പറയുന്നു. വർഷങ്ങൾക്കു മുൻപ് സമാനമായ അഭിപ്രായം പറഞ്ഞത് മറ്റൊരു സംവിധായക പുത്രൻ ആയ ഫഹദ് ഫാസിൽ ആണ്. കയ്യെത്തും ദൂരത്തു എന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ അച്ഛൻ ഫാസിൽ അല്ലായിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായി അതിൽ അഭിനയിക്കാൻ കഴിയുമായിരുന്നു എന്ന് ഫഹദ് പിനീട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ പ്രൊഫഷണൽ ആയി സമീപിക്കുമ്പോൾ അകപ്പെട്ടു പോകുന്ന സമ്മർദ്ദമാണ് ഇവരെ തളർത്തുന്നത് എന്നാണ് ഇരുവരും സൂചിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close