Advertisement
താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ അമ്പലത്തിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. മോഡലായ താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് എന്നിവരുൾപ്പെടെ സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
താരിണി 2019 ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടിയിട്ടുണ്ട്. 2022 ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും താരിണി പങ്കെടുത്തിരുന്നു. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയിരുന്നു താരിണി.
Advertisement