അച്ഛനഭിനയിച്ച ചിത്രത്തെ അഭിനന്ദിച്ചും ചിത്രത്തിന്‍റെ മോശം അവസ്ഥയെ ചൂണ്ടിക്കാണിച്ചും മകന്‍ കാളിദാസ് ജയറാം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്ചിത്രത്തിന്‍റെ മോശം അവസ്ഥയില്‍ വിഷമം പ്രകടിപ്പിച്ചുകൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍ തന്‍റെ അപ്പയ്ക്ക് ആ ചിത്രത്തിലുണ്ടായിരുന്ന പ്രതീക്ഷയേയും, മോശം ചിത്രങ്ങളില്‍ നിന്നുള്ള മോചനമായും ഒരു തിരിച്ചുവരവായും അപ്പ ആകാശമിഠായിയെ കണ്ടിരുന്നതായും കാളിദാസ് കൂട്ടിച്ചേര്‍ക്കുന്നു..
മികച്ച ചിത്രമായിരുന്നിട്ടുകൂടി പ്രേഷകര്‍ക്ക് ഇത്തരം ചിത്രങ്ങളോടുള്ള നിസ്സംഗഭാവാത്തെ കാളിദാസ് വിമര്‍ശ്ശിക്കുന്നു. ചിത്രം കണ്ട തനിക്കും, അന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ക്കും വളരെ മികച്ച ഒരു അനുഭവമായിരുന്നെന്നും, താന്‍ ഈ പോസ്റ്റ് എഴുതുന്നത് പ്രേഷകരോട് ആകാശമിട്ടായി തിയേറ്ററില്‍ പോയി കാണണമെന്നു ആവശ്യപ്പെടാനോ യാചിക്കാനോ അല്ലെന്നും, നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകണം എന്നു ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ചിത്രം കാണുമ്മെന്നും താരപുത്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. #supportaakashamittayi എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
തമിഴ് – മലയാള സിനിമകളില്‍ അഭിനയരംഗത്ത് തിളങ്ങുന്ന സമുദ്രകനിയുടെ ആദ്യമലയാള സംവിധാനസംരംഭമാണ് കഴിഞ്ഞ വാരം റിലീസ് ചെയ്ത ആകാശമിട്ടായി. എന്നാല്‍ പബ്ലിസിറ്റി കുറവായതിനാല്‍ പ്രേഷകരിലേക്ക് ചിത്രം നല്ലരീതിയില്‍ എത്തിച്ചേര്‍ന്നിട്ടില്ല.
തമിഴില്‍ ഒരുപാട് പ്രശംസിക്കപ്പെട്ട, സമുദ്രകനി തന്നെ സംവിധാനം ചെയ്ത ‘അപ്പ’യുടെ റീമേയ്ക്ക് ആണ് ആകാശമിട്ടായി